728-pixel-x-90-2-learn
728-pixel-x-90
<< >>

റിച്ചാര്‍ഡ് ആറ്റന്‍ബറൊ അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനും നിര്‍മാതാവുമായ ഓസ്കര്‍ ജേതാവ് റിച്ചാര്‍ഡ് സാമുവല്‍ ആറ്റന്‍ബറൊ(90) അന്തരിച്ചു. മകന്‍ മൈക്കല്‍ ആറ്റന്‍ബറോയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മഹാത്മ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയ ‘ഗാന്ധി’ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവുമാണ് ബ്രിട്ടന്‍കാരനായ റിച്ചാര്‍ഡ് ആറ്റന്‍ബറൊ.

വീഴ്ച്ചയെ തുടര്‍ന്ന് 2008 മുതല്‍ വീല്‍ചെയറില്‍ തന്നെയായിരുന്നു. 1982ല്‍ പുറത്തിറങ്ങിയ ഗാന്ധിക്ക് മികച്ച സിനിമക്കും സംവിധാനത്തിനും ഉള്ള ഓസ്കര്‍ പുരസ്കാരം റിച്ചാര്‍ഡ് ആറ്റന്‍ബറൊ നേടിയിരുന്നു. ആ വര്ഷം എട്ട് ഓസ്കര്‍ അവാര്‍ഡുകളാണ് ഗാന്ധി കരസ്ഥമാക്കിയത്. ആറു പതിറ്റാണ്ട് നീണ്ട കരിയറില്‍ നിരവധി ക്ലാസിക് ഹിറ്റുകളില്‍ അദ്ദേഹം വേഷമിട്ടു. നാലു ബാഫ്റ്റ് അവാര്‍ഡും നാലു ഗോള്‍ഡന്‍ഗ്ലോബ് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ദ ഗ്രേറ്റ് എസ്കേപ്പ്, മിറാക്കിള്‍ ഓണ്‍ 34ത്ത് സ്റ്റെപ്പ്, ജുരാസിക്ക്പാര്‍ക്ക് തുടങ്ങിയവ ആറ്റന്‍ബറോ വേഷമിട്ട പ്രധാന ചിത്രങ്ങളാണ്‌.

1942ല്‍ ഇന്‍ വിച് വി സെര്‍വ് എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറിയ അദ്ദേഹത്തെ 1947ലെ ബ്രൈറ്റന്‍ റോക്കിലെ പ്രകടനം പ്രശസ്തനാക്കി. 1959ല്‍ നിര്‍മാണ രംഗത്തു സജീവമായ ആറ്റന്‍ബറൊ 1969ലാണ് സംവിധാന രംഗത്തേക്ക് കടന്നത്‌. അന്നുമുതല്‍  2007 വരെയുള്ള ആറ്റന്‍ബറൊ ചിത്രങ്ങളില്‍ ഏറ്റവുമധികം ബഹുമതികള്‍ നേടിയത് ഗാന്ധിയാണ്.

INDIANEWS24 INERNATIONAL DESK

Leave a Reply