പാരീസ്: ലോക ഒന്നാം നമ്പർ റാഫേൽ നദാല്‍ ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിര്‍ത്തി.ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് ( 6-4, 6-3, 6-2.) പരാജയപ്പെടുത്തിയാണ് നദാൽ പാരീസിലെ തന്റെ പതിനൊന്നാം കിരീടമണിഞ്ഞത്. തന്റെ പതിനേഴാം ഗ്രാൻസ്ലാം കിരീടം നേട്ടത്തോടെ സ്പാനിഷ് താരം നദാല്‍ രണ്ടാമനായി. ഇരുപത് കിരീടങ്ങള്‍ നേടിയ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ ആണ് നദാലിനു മുന്നിലുള്ളത്. ഒരു ഗ്രാൻഡ്ലാം കിരീടം പതിനൊന്ന് തവണ സ്വന്തമാക്കുന്ന രണ്ടാം താരമെന്ന റിക്കാർഡും നദാലിന്റെ പേരിലായി. നേരത്തെ 1960 മുതൽ 73 വരെയുള്ള കാലത്ത് മാർഗരെറ്റ് കോർട്ട് പതിനൊന്ന് ആസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയിട്ടുണ്ട്. നദാല്‍ നേടിയത് പതിനൊന്നു ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളാണ്.
INDIANEWS24 SPORTS DESK