728-pixel-x-90-2-learn
728-pixel-x-90
<< >>

റസൂല്‍ പൂക്കുട്ടിക്ക് വീണ്ടും ലോകോത്തര പുരസ്‌കാരം

ലോസ് ആഞ്ജലെസ്:റസൂല്‍ പൂക്കുട്ടിയെ തേടി വീണ്ടും ലോകോത്തര അവാര്‍ഡ്.ചലച്ചിത്രങ്ങളിലേയും ഡോക്യുമെന്ററികളിലേയും ശബ്ദമിശ്രണത്തിനുള്ള ഗോള്‍ഡണ്‍ റീല്‍ പുരസ്‌കാരം ഇക്കുറി റസൂലിനാണ്.ഡല്‍ഹി കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറിച്ചുള്ള ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററക്കാണ് അവാര്‍ഡ്.ഇതോടെ ഏഷ്യയില്‍ തന്നെ ഗോള്‍ഡണ്‍ റീല്‍ അവാര്‍ഡ് നേടുന്ന ആദ്യ വ്യക്തിയാകുകയാണ് മലയാളിയായ റസൂല്‍ പൂക്കുട്ടി.

ഇത്തവണത്തെ ഗോള്‍ഡണ്‍ റീല്‍ അവാര്‍ഡിന് ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിക്കും അണ്‍ ഫ്രീഡം എന്ന ഫീച്ചര്‍ ഫിലിമിനും റസൂലിന് നോമിനേഷന്‍ ലഭിച്ചിരുന്നു.കഴിഞ്ഞ വര്‍ഷവും റസൂലിന് ഗോള്‍ഡണ്‍ റീലില്‍ നോമിനേഷന്‍ ലഭിച്ചിരുന്നു.2009ല്‍ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിനായുള്ള ശബ്ദമിശ്രണത്തിന് റസൂലിന് ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

വിവാദമായ ഡോക്യുമെന്ററിയാണ് റസൂല്‍ പൂക്കുട്ടിക്ക് അവാര്‍ഡ് നേടിക്കൊടുത്ത ഇന്ത്യാസ് ഡോട്ടര്‍.ഇതില്‍ ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ ജയിലില്‍ കഴിയുന്ന മുകേഷ് സിങ്ങുമായുള്ള അഭിമുഖം ഉണ്ടായിരുന്നു.ഇയാളുടെ അഭിപ്രായം വിലയ വാര്‍ത്താ പ്രാധാന്യം നേടിയതോടെ ഡോക്യുമെന്ററിയും വിവാദത്തിലായി.സംഭവത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഇന്ത്യാസ് ഡോട്ടറിന് നിരോധനം ഏര്‍പ്പെടുത്തി.എന്നാല്‍ നിരവധി അന്താരാഷ്ട്ര വേദികളില്‍ ഇത് പ്രദര്‍ശിപ്പിക്കപ്പെട്ടു.

INDIANEWS24.COM Los Angeles

Leave a Reply