728-pixel-x-90-2-learn
728-pixel-x-90
<< >>

റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാതെ ഇറ്റലി പുറത്ത്‌

മിലാന്‍: നാല് തവണ ലോക ചാമ്പ്യന്‍മാരായ ഇറ്റലി റഷ്യന്‍ ലോകകപ്പിനുണ്ടാകില്ല. സ്വീഡനെതിരായ നിര്‍ണ്ണായക കളിയില്‍ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് അസൂറിപ്പടകളുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചത്. ലോകകപ്പ് യോഗ്യതയ്ക്കായുള്ള ഇറ്റലി – സ്വീഡന്‍ പോരാട്ടം പരുക്കന്‍ കളിയുടെ കൂത്തരങ്ങായി മാറുകയായിരുന്നു.

കഴിഞ്ഞ അറുപത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇറ്റലി ഇല്ലാത്ത ലോകകപ്പ് വരുന്നത്. റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാനാകാത്ത ഒരേയൊരു ലോകചാമ്പ്യന്‍ രാജ്യവും ഇറ്റലി മാത്രം.

സ്വീഡനെതിരെ രണ്ട് പാദമത്സരങ്ങളിലായി നടന്ന കളികളാണ് ഇറ്റലിയുടെ ലോകകപ്പ് പ്രവേശത്തെ നിര്‍ണ്ണായകമാക്കിയത്. വെള്ളിയാഴ്ച്ച സ്റ്റോക്‌ഹോമിലെ ഫ്രണ്ടസ് അറീനയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ സ്വീഡന്‍ ജയിച്ചതാണ് ഇറ്റലിക്ക് തിരിച്ചടിയായത്. 61-ാം മിനിറ്റില്‍ നേടിയ ഒരു ഗോളിന്റെ ബലത്തിലായിരുന്നു സ്വീഡന്റെ ജയം. ഇതോടെ രണ്ടാം പാദ മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളിനെങ്കിലും മറികടന്നാലെ ഇറ്റലിക്ക് റഷ്യന്‍ ലോകകപ്പ് ഉറപ്പിക്കാനാകുമായിരുന്നുള്ളു. ഈ സാഹചര്യത്തില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചതോടെ അസൂറിപ്പടയുടെ ലോകകപ്പ് പ്രതീക്ഷകള്‍ തീര്‍ത്തും അവസാനിച്ചു. നിരവധി പരുക്കന്‍ നീക്കങ്ങള്‍ കണ്ട മത്സരത്തില്‍ ഇരുടീമുകളിലുമായി ഒമ്പത് മഞ്ഞകാര്‍ഡുകളാണ് കണ്ടത്.

2006ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പിലാണ് ഇറ്റലി ഏറ്റവും ഒടുവില്‍ ചാമ്പ്യന്‍മാരായത്. സ്വീഡന്‍ അവസാനമായി ലോകകപ്പ് കളിച്ചതും ഇതേ ലോകകപ്പിലാണ്.

INDIANEWS24.COM Milan

Leave a Reply