ദല്‍ഹി : വിലക്കയറ്റം കൊണ്ട് നട്ടം തിരിയുന്ന സാധാര്‍ണക്കാര്‍ക്ക് ഒരു ഇരുട്ടടി കൂടി നല്കിക്കൊണ്ട്റെയില്വേ മന്ത്രാലയത്തിന്റെ ഉത്തരവ് വന്നു. റെയില്‍വേ യാത്ര, ചരക്കുകൂലിയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടുശതമാനം വര്‍ദ്ധനവാണ് വരുത്തിയിരുക്കുന്നത്. ഇന്ധനവില കൂടിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന പ്രതീക്ഷിച്ച പല്ലവി തന്നെയാണ് മന്ത്രാലയവൃത്തങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
സബര്‍ബന്‍ അല്ലാത്ത സാധാരണ സെക്കന്‍ഡ് ക്ലാസില്‍ പരമാവധി അഞ്ച് രൂപ വര്‍ധിക്കും.
മറ്റെല്ലാ ക്ലാസുകളിലും നിലവിലുള്ള നിരക്കിന്റെ രണ്ട് ശതമാനമായിരിക്കും വര്‍ധന.
കൂടാതെ എല്ലാ സാധന സാമഗ്രികളുടെയും ചരക്കുകൂലി 1.7 ശതമാനം വര്‍ധിക്കും എന്നും അറിയിപ്പില്‍ പറയുന്നു. എന്നാല്‍ സാധാരണ സെക്കന്‍ഡ് ക്ലാസ് (സബര്‍ബന്‍) നിരക്കുകളില്‍ മാറ്റമില്ല.
സാധാരണക്കാരെ വല്ലാതെ ബാധിക്കുന്ന ഈ വര്‍ദ്ധന എത്ര സമ്മര്‍ദമുണ്ടായാലും പിന്‍വലിക്കുവാന്‍ സാധ്യതയില്ലെന്ന് വിലയിരിത്തപ്പെടുന്നു.
Indianews team Delhi