jio 800x100
jio 800x100
728-pixel-x-90
<< >>

“റയാന്‍ ഫിലിപ്പ്” : ബെസ്റ്റ് ആക്ടര്‍ ഓഫ് ദി ഇയര്‍ 2013

മലയാള സിനിമ സമീപ കാലത്ത് ദര്‍ശിച്ച ഒരു വിസ്മയമായിരുന്നു ഫിലിപ്സ് ആൻഡ്‌ ദി മങ്കി പെൻ  എന്ന ചിത്രവും അതിലെ “നായക” വേഷമായ റയാന്‍ ഫിലിപ്പിനെ അവതരിപ്പിച്ച സനൂപും ! മികച്ച നടനെ തിരഞ്ഞെടുക്കുമ്പോൾ പ്രായപരിധി ഒരു മാനദണ്ഡം അല്ലെങ്കിൽ  മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ്  ഈ  പ്രതിഭയെ തേടിയെത്താന്‍ സാധ്യതയുണ്ട്.

സിനിമ ഇനിയും കാണാത്തവര്‍ക്കായി  മങ്കിപെന്നിനെ കുറിച്ച് ഒരു ബ്രീഫ് : കണക്ക് എന്ന ശത്രു റയാനിനെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചിരുന്നത് . കണക്കു സാറിന്റെ കയ്യിൽ നിന്നും കണക്കില്ലാതെ അടിവാങ്ങി കൂട്ടുന്ന റയാൻ അതിൽ നിന്നും ഒരു മോചനം കിട്ടണമെന്ന് ആഗ്രഹിച്ചു  കുറുക്കു വഴികൾ തേടുന്നുണ്ട് സിനിമയില്‍ . അതിനിടെ പല കുഴപ്പങ്ങളിലും ചെന്ന് ചാടുകയും ഒത്തിരി കുരുത്തകേടുകൾ ചെയ്ത് കൂട്ടുകയും ചെയ്യുന്നു. പക്ഷെ പപ്പൻ സാറിന്റെ ( കണക്ക് മാഷ്‌ – വിജയ്‌ ബാബു ) അടിയും നുള്ളും റയാൻ വാങ്ങികൂട്ടുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ഇതും കൂടാതെ കണക്കിലെ അധിക, ഗുണന ചിഹ്നങ്ങളും തന്നെ വന്നു കുത്താറുണ്ടെന്നാണ് (സ്വപ്നത്തില്‍ )റയാന്റെ പരിഭവം.

ജയസൂര്യയാണ് ( ഫിലിപ്പ് ജുനിയര്‍ ) റയാന്‍ ഫിലിപ്പിന്റെ അച്ഛന്റെ വേഷം അവതരിപ്പിക്കുന്നത്. തന്റെ മുസ്ലിം കാമുകിയെ ( രമ്യാ നമ്പീശന്‍ ) ഫിലിപ്പ് വിവാഹം കഴിക്കുന്നതോടെ സീനിയര്‍ ഫിലിപ്പ് ( ജോയ് മാത്യു ) ഇടയുന്നു. തുടര്‍ന്ന് വര്‍ഷങ്ങളോളം അകന്നു കഴിയുന്ന ഫിലിപ്പുമാര്‍ തമ്മില്‍ അടുക്കുന്നത് റയാനിലൂടെയാണ്. ഫിലിപ്പ് സീനിയറും റയാനും തമ്മിലുള്ള ബന്ധം ഉടക്കുകളിലൂടെ പയ്യെ വികസിക്കുന്നത് രസകരമായി സംവിധായകര്‍ അവതരിപ്പിച്ചിരിക്കുന്നു.  തുടർന്ന് മുത്തച്ഛന്റെ പുരാവസ്തുക്കൾ കൊണ്ട് നിറഞ്ഞ വീട്ടില്‍ നിന്നും റയാനു അപ്രതീക്ഷിതമായി അത്ഭുത വസ്തുവായ മങ്കിപെന്‍ ലഭിക്കുന്നു. പിന്നീട് മങ്കിപെന്നിന്റെ സഹായത്തോടെ റയാൻ കണക്കിലെ ഉത്തരങ്ങൾ കണ്ടെത്തുകയും സ്കൂളിലെ ഏറ്റവും സമര്‍ഥനായ വിദ്യാര്‍ഥിയായി മാറുകയും ചെയ്യുന്നു. പക്ഷെ ആരും പ്രതീക്ഷിക്കാത്ത ചില സസ്പെന്‍സുകള്‍ ഇക്കഥയില്‍ ഒളിഞ്ഞിരിപ്പുണ്ട്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയ രഹസ്യം.

മങ്കി പെന്നിൽ റയാൻ ഫിലിപ്പെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സനൂപിനോപ്പം മറ്റു ചില മിടുക്കന്മാരുമുണ്ട്. അക്കൂട്ടത്തില്‍  ജുഗുനു മികച്ചു നില്‍ക്കുന്നു.മുകേഷ്, ഇന്നസെന്റ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വെല്ലിങ്ടണ്‍ ഐലന്റിന്റെ ചരിത്രവും  പുതു തലമുറക്ക്‌ നൽകാനുള്ള ചില നല്ല സന്ദേശങ്ങളും ഈ ചിത്രത്തിൽ കാണാൻ കഴിയും.

ഒരു സാധാരണ നായക കഥാപാത്രത്തിന് സിനിമാലോകവും പ്രേക്ഷകരും കല്‍പ്പിച്ചു നല്‍കിയിട്ടുള്ള എല്ലാ “ഹീറോയിസവും” ഇതിലെ നായകനായ ” ബാലതാരം” ചെയ്തിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യാകത. തിരക്കഥാകൃത്തുക്കള്‍ കൂടിയായ സംവിധായകര്‍ ഷാനിൽ മുഹമ്മദും റോജിൻ തോമസം ഇക്കാര്യത്തില്‍ നൂറു ശതമാനം വിജയിച്ചിരിക്കുന്നു. ഇത്തരമൊരു ചിത്രത്തിന് തന്റെ താരമൂല്യം ഗുണം ചെയ്യും എന്ന് കണ്ടു സഹകരിച്ച ജയസൂര്യ പ്രത്യക അഭിനന്ദനം അര്‍ഹിക്കുന്നു. ഈ ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന്‌ നീല്‍ ഡി കുഞ്ഞയുടെ ക്യാമറയാണ്.

പുതുമ തേടുന്നവര്‍ക്ക് മങ്കി പെന്‍ ഒരു മികച്ച സിനിമാനുഭവമാണ്.

NAZIM INDIA NEWS

 

 

Leave a Reply