728-pixel-x-90-2-learn
728-pixel-x-90
<< >>

‘റണ്‍ കേരള റണ്‍’ കേരളം ഓടി തുടങ്ങി

തിരുവനന്തപുരം:കേരളം ആഥിത്യം അരുളുന്ന ദേശീയ ഗെയിംസിന് മുന്നോടിയായി നടക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം തുടങ്ങി.തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തെ പതിനായിരത്തോളം കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച്ച രാവിലെ 10.30ന് ഓടി തുടങ്ങി.തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി സദാശിവം ഫ്‌ളാഗ്‌ ഓഫ് ചെയ്ത കൂട്ടയോട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നേതൃത്വം നല്‍കി.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി എസ് ശിവകുമാര്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, ദേശീയ ഗെയിംസ് സിഇഒ. ജേക്കബ് പുന്നൂസ് തുടങ്ങിയവരും സച്ചിനൊപ്പം ഓടി തുടങ്ങി.

കൊച്ചിയില്‍ നടന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന് നടന്‍ പത്മശ്രീ ഡോ.ഭരത് മോഹന്‍ലാലാണ് നേതൃത്വം നല്‍കിയത്.വിവിധ കേന്ദ്രങ്ങളിലായി ചലച്ചിത്ര താരങ്ങളായ ദിലീപ് മിയ തുടങ്ങിയവരും കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്നുണ്ട്.

INDIANEWS24 KERALA

Leave a Reply