രോഗിയെ ബലാല്‍സംഗം ചെയ്ത ഡോക്ടര്‍ക്ക് ജീവപര്യന്തം :
മുംബൈ: തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിയെ ബലാല്‍സംഗം ചെയ്ത 29കാരനായ ഡോക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ. 2013 ജനുവരി 28നാണ് ഡോ വിശാല്‍ വാനെ ലോട്ടസ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ യുവതിയെ ബലാല്‍സംഗം ചെയ്തത്.
ശാരീരിക അസ്വാസ്ഥ്യത്തെതുടര്ന്നാണ് യുവതി ലോട്ടസ് ആശുപത്രിയിലെ ഡോ തദ്വിയുടെ ചികില്‍സ തേടിയത്. തുടര്‍ന്ന് യുവതിയെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സംഭവദിവസം രാത്രി യുവതിയുടെ ആരോഗ്യനില മോശമാണെന്നറിയിച്ച് ഡോ വിശാല്‍ അവരെ ഐ.സിയുവിലേയ്ക്ക് മാറ്റുകയായിരുന്നു.തുടര്‍ന്ന് ഐസിയുവിലെത്തിയ ഡോക്ടര്‍ യുവതിക്ക് മയങ്ങാനുള്ള മരുന്ന് കുത്തിവെച്ചു. മയക്കത്തിലായ യുവതിയെ ഡോക്ടര്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു. കര്‍ട്ടനുകള്‍കൊണ്ട് മറച്ച മൂന്ന് കിടക്കകളാണ് ഐസിയുവിലുണ്ടായിരുന്നത്. ഐസിയുവില്‍ ഡ്യൂട്ടി നോക്കിയിരുന്ന നഴ്സിനെ വിശ്രമിക്കാന്‍ വിട്ടിട്ടാണ് ഡോക്ടര്‍ രോഗിയെ ബലാല്‍സംഗം ചെയ്തത്.