728-pixel-x-90-2-learn
728-pixel-x-90
<< >>

രേവതിയുടെ അടുത്ത ചിത്രം മലയാളത്തില്‍

രേവതി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം മലയാളത്തില്‍.അഭിനേതാവ് കൂടിയായ രേവതി പറയുന്നത് തന്റെ പുതിയ ചിത്രത്തിന്റെ കഥ മലയാളി പശ്ചാത്തലത്തിന് യോജിച്ചതാണെന്നാണ് പറയുന്നത്.അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ ജോലികള്‍ ആരംഭിക്കുക.

ഹിന്ദി,തമിഴ്,മലയാളം ഭാഷകളില്‍ തനിക്ക് സിനിമയൊരുക്കാന്‍ ഭാഗ്യമുണ്ടായെന്ന് അഭിമാനം കൊള്ളുന്ന രേവതിയുടെ ആദ്യ ചിത്രം 2002ല്‍ പുറത്തിറങ്ങിയ 2002ല്‍ പുറത്തിറങ്ങിയ മിതൃ മൈ ഫ്രണ്ട് ആണ്.നാസര്‍ അബ്ദുള്ളയും ശോഭനയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച ഇംഗ്ലീഷ് ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.അമേരിക്കന്‍ ചിത്രമായ ഫിലാഡെല്‍ഫീസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ‘ഫിര്‍ മിലേംഗേ’ ആയിരുന്നു രണ്ടാമത്തെ ചിത്രം.

രഞ്ജിത്ത് നിര്‍മ്മിച്ച കേരള കഫേ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ‘മകള്‍’ എന്ന ഹ്രസ്വചിത്രമാണ് രേവതി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം.മുംബയ് കട്ടിംഗ് എന്ന ചിത്രത്തിലും പാഴ്‌സല്‍ എന്നൊരു ചെറിയ ചിത്രം രേവതി ഒരുക്കി.2011ല്‍ പുറത്തിറങ്ങിയ ‘റെഡ് ബില്‍ഡിംഗ് വെയര്‍ ദി സണ്‍ സെറ്റ്‌സ്’ ആണ് രേവതി അവസാനം സംവിധാനം ചെയ്ത ചിത്രം.

INDIANEWS24.COM MOVIES

Leave a Reply