jio 800x100
jio 800x100
728-pixel-x-90
<< >>

കണ്ണൂര്‍ ഭാഷ പറഞ്ഞ് ആസിഫ്‌

ആസിഫ് അലി പുതിയ ചിത്രത്തില്‍ കണ്ണൂര്‍ സ്‌ലാങ്ങിലുള്ള മലയാളം പറഞ്ഞായിരിക്കും പ്രേക്ഷകനു മുന്നിലെത്തുക.ബൈ സൈക്കിള്‍ തീവ്‌സ് ഒരുക്കിയ ജിസ് ആണ് ആസിഫിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

കിരണ്‍ വി എസ് ആണ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, കെപിഎസി ലളിത, അജു, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ് എന്നിവരും വേഷമിടും.നായികയെ തീരുമാനിച്ചിട്ടില്ല.

രൂപേഷ് പീതാംബരന്റെ യു ടു ബ്രൂട്ടസ് ആണ് ആസിഫ് നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിര്‍ണായകം, ഡബിള്‍ ബാരല്‍,ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി, ഓമനക്കുട്ടന്റെ സാഹസങ്ങള്‍ എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

Leave a Reply