728-pixel-x-90-2-learn
728-pixel-x-90
<< >>

രൂപയ്ക്ക് സര്‍വ്വകാല ഇടിവ്.ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് തിരിച്ചടി തുടരുന്നു,ഡീസൽ വിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

ന്യൂഡല്‍ഹി: സാമ്പത്തികരംഗത്തെ തിരിച്ചടി തുടരുകയാണ്. അമേരിക്കൻ ഡോളറിനെതിരായ വിനിമയത്തിൽ ഇന്നലെ രൂപയുടെ മൂല്യം 70.74ലാണ് അവസാനിച്ചത്. ഇന്ന് 71 ആയി ഇടിഞ്ഞു.ഡീസൽ വില സർവ്വകാല റെക്കോര്‍ഡിലെത്തി.ഇറക്കുമതി ആശ്രയിച്ചു നില്ക്കുന്ന കമ്പനികൾക്ക് ഈ ഇടിവ് വൻ പ്രഹരമാകുകയാണ്. എണ്ണവില തുടർച്ചയായി ഉയരുന്നത് നിയന്ത്രിക്കാനും സർക്കാർ ഇടപെടലില്ല. അന്താരാഷ്ട്ര വിപണിയിൽ ഇന്ന് ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും രാജ്യത്ത് ഡീസലിനും പെട്രോളിനും വില കൂടി. ഡീസലിന് പല നഗരങ്ങളിലും റെക്കോർഡ് വിലയാണ്.

അതേസമയം നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു.ആദായനികുതി റിട്ടേണുകളുടെ എണ്ണത്തിൽ 60 ശതമാനമാണ് വർദ്ധന. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുകയാണ്. കഴിഞ്ഞ വർഷം ഇതേസമയം 3.10 കോടി റിട്ടേണുകളാണ് സമർപ്പിച്ചതെങ്കിൽ ഇത്തവണ അത് അഞ്ച് കോടിയായി ഉയർന്നു. കൂടുതൽ ആദായ നികുതിദായകരെ സൃഷ്ടിക്കാൻ നോട്ട് അസാധുവാക്കലിനും, ജിഎസ്ടിക്കും കഴിഞ്ഞെന്നാണ് സർക്കാർ അവകാശ വാദം.

INDIANEWS24 NEW DELHI DESK

.

Leave a Reply