728-pixel-x-90-2-learn
728-pixel-x-90
<< >>

രൂപ മെച്ചപ്പെടുന്നു; പ്രവാസികള്‍ക്ക് നേരിയ തിരിച്ചടി

അബുദാബി: ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ രൂപ അല്‍പ്പം കരുത്ത് പ്രാപിച്ചത് പ്രവാസികള്‍ക്ക്.രിയ തിരിച്ചടിയായി.ദിര്‍ഹവുമായുള്ള താരതമ്യം സര്‍വ്വകാല റെക്കോഡായ 19.88 രൂപയിലെത്തിയപ്പോള്‍ വൈകാതെ 20ലേക്ക് കുതിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാല്‍ ബുധനാഴ്ച്ച ഉച്ചയോടെ രൂപ കരുത്താര്‍ജിച്ചു. ഒരു ദിര്‍ഹത്തിന്റെ മൂല്യം 19.59ലേക്ക് ഇടിഞ്ഞു.ദിര്‍ഹത്തിനെ കൂടാതെ മറ്റ് പല ഗള്‍ഫ് കറന്‍സികളിലും വലിയ ഇടിവാണുണ്ടാക്കിയത്. കുവൈറ്റ് ദിനാറിന്റെ മൂല്യം 24.97ല്‍ നിന്നും 237.75 ആയി. ബഹ്‌റൈന്‍ ദിനാര്‍ 191.34ല്‍ നിന്നും 187.37ഉം.ഖത്തര്‍ റിയാല്‍.

രൂപയുടെ മൂല്യം കുറയുമ്പോഴാണ് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നത്. അവിടത്തെ കറന്‍സിയില്‍ പണം അയക്കുമ്പോള്‍ നാട്ടില്‍ ഇന്ത്യന്‍ രൂപയുമായി നടത്തുന്ന വിനിമയത്തില്‍ കൂടുതല്‍ രൂപ ലഭിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാന കാരണം. ഇത്തരത്തില്‍ രൂപയുടെ മൂല്യം ഇനിയും കുറയും എന്ന് അമിത പ്രതീക്ഷ വച്ചുപുലര്‍ത്തിയ പ്രവാസികള്‍ക്കാണ് കഴിഞ്ഞ ദിവസം തിരിച്ചടി നേരിട്ടത്.

രൂപയുടെ തകര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി സാമ്പത്തിക അവലോകനം നടത്താന്‍ നിര്‍ദേശിക്കുകയും ഒപ്പം റിസര്‍വ് ബാങ്ക് ഇടപെടല്‍ നടത്തുകയും ചെയ്തതാണ് രൂപയ്ക്ക് തുണയായതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക അവലോകനത്തില്‍ എണ്ണവില വര്‍ധന പ്രധാന ചര്‍ച്ചയായും രൂപയുടെ മൂല്യം തിരിച്ചുപിടിക്കാന്‍ ഉപകരിച്ചു.

അടുത്ത മാസം നാലിന് ചേരുന്ന ആര്‍ ബി ഐ യോഗത്തില്‍ പലിശ നിരക്ക് 0.50 ശതമാനം വരെ ഉയര്‍ത്താന്‍ പദ്ധതിയുള്ളതായി അറിയുന്നു. എന്നാല്‍ അടുത്ത നാല് മാസത്തിനുള്ളില്‍ അന്തര്‍ദേശീയ തലത്തില്‍ അമേരിക്ക പലിശനിരക്ക് ഉയര്‍ത്താന്‍ നീക്കം സജീവമാക്കിയിട്ടുണ്ട്. ഇതിനെ ആശ്രയിച്ചേ റിസര്‍വ് ബാങ്കിന് പലിശ കൂട്ടാന്‍ സാധിക്കുകയുള്ളു.

INDIANEWS24.COM Gulf Desk

Leave a Reply