London:സെപ്റ്റംബര്‍ മാസം വിദേശ കോളേജുകളില്‍ അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് രൂപയുടെ മൂല്യ തകര്‍ച്ച വന്‍ സാമ്പത്തിക ബാധ്യതക്ക് കാരണമാകും.ഓരോ വര്‍ഷവും 800,000ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ വിമാനം കയറുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകള്‍ .യുകെ, ഓസ്ട്രേലിയ ,അമേരിക്ക, കാനഡ എന്നീ നാല് രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ ആണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന് നേടാറുള്ളത്.ഇതില്‍ 100,000 ത്തില്‍ അധികം മലയാളി വിദ്യാര്‍ത്ഥികള്‍ ഉണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, കേരളത്തില്‍ നിന്നും സാധാരണക്കാരുടെ കുടുംബങ്ങളില്‍ നിന്നും വിദേശത്ത് പഠിക്കാന്‍ പോകുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതല്‍ ആണ്.ഈ സാധാരണക്കാര്‍ എല്ലാവരും തന്നെ ബാങ്ക് ലോണുകളെ ആശ്രയിച്ച് വിദ്യാഭ്യാസ ചിലവ് നടത്തി എടുക്കുന്നവര്‍ ആണ്.ലോണുകളുടെ പലിശക്ക് പുറമേ 18% തുക രൂപയുടെ മൂല്യ തകര്‍ച്ച മൂലം വേറെ കണ്ടത്തേണ്ടതായി വരും.SBI പോലുള്ള ദേശസാല്‍കൃത ബാങ്കുകള്‍ 30 ലക്ഷം രൂപയാണ് പരമാവധി വിദ്യാഭ്യാസ ലോണുകള്‍ നല്‍കുന്നത്.ഇത് 5 മുതല്‍ 7 വര്‍ഷത്തിനുള്ളില്‍ അടച്ചു തുടങ്ങുകയും വേണം.എന്നാല്‍ ഈ തുക ഫീസ് അടക്കാന്‍ പോലും തികയില്ല എന്നതാണ് വസ്തുത.വിമാന ടിക്കറ്റിനടക്കമുള്ള ചിലവു പണം ബാങ്ക് ലോണിനു പുറത്തു കണ്ടെത്തേണ്ടതായി വരും.വിഷമം പിടിച്ച ഇത്തരം സാഹചര്യങ്ങള്‍ക്ക് പുറമേയാണ് ഇപ്പോള്‍ മൂല്യ തകര്‍ച്ച മൂലം ആകെ തുകയുടെ 18% അധികമായി കണ്ടെത്തേണ്ടതായ സാഹചര്യം വന്നിരിക്കുന്നത്.
ഈ വര്‍ഷം അഡ്മിഷന് കിട്ടിയവര്‍ക്ക് വേണമെങ്കില്‍ വെദേശ പഠനം ഒഴിവാകുക എന്ന ഒരു വഴി മുന്നില്‍ ഉണ്ട്.പക്ഷെ ,കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദേശത്തു പഠിക്കാന്‍ പോയവര്‍ക്കാണ് രൂപയുടെ മൂല്യ തകര്‍ച്ച ഇരുട്ടടി ആയിരിക്കുന്നത്.ഇന്ത്യന്‍ രൂപയുടെ മൂല്യ തകര്‍ച്ച കണക്കില്‍ എടുത്ത് ഏതെങ്കിലും തരത്തില്‍ discount നല്കാന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ പലരും സര്‍വ്വകലാശാല അധികൃതരോട് അപേക്ഷിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്