728-pixel-x-90-2-learn
728-pixel-x-90
<< >>

രാ​ജ്യ​ത്തെ ആ​ദ്യ ലോ​ക്പാ​ലായി ജ​സ്റ്റി​സ് പി​നാ​കി ച​ന്ദ്രഘോ​ഷ് നിയമിതനായി

ന്യൂ ഡൽഹി:മുന്‍ സുപ്രീംകോടതി ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷ് രാജ്യത്തെ ആദ്യ ലോക്പാലായി നിയമിതനായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണു ലോക്പാൽ നിയമനത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്.2013ലാണ് ലോക്പാൽ നിയമം പാസാക്കിയത്. എന്നാൽ നിയമന നടപടികൾ കൈക്കൊള്ളാൻ തയ്യാറാകാത്തതിനാൽ നിയമന സമിതി യോഗം ചേർന്ന് വിശദാംശങ്ങൾ അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്.രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങൾ പരിശോധിച്ചു നടപടിയെടുക്കാൻ നിയോഗിക്കപ്പെട്ടതാണ് ലോക്പാൽ’. എസ്എസ്ബി മുൻ തലവൻ അർച്ചന രാമസുന്ദരം, മഹാരാഷ്ട്ര മുൻ ചീഫ് സെക്രട്ടറി ദിനേശ് കുമാർ ജയ്ൻ, മഹേന്ദർ സിംഗ്, ഇന്ദ്രജീത് പ്രസാദ് ഗൗതം എന്നിവർ ലോക്പാലിലെ നോണ്‍ ജുഡീഷ്യൽ അംഗങ്ങളാണ്.

INDIANEWS24 NEW DELHI DESK

Leave a Reply