728-pixel-x-90-2-learn
728-pixel-x-90
<< >>

രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ സ്ഥാനപതിയാകുന്നതിന് അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം

വാഷിങ്ടണ്‍:ഇന്ത്യന്‍ വംശജനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയെ ഇന്ത്യയിലെ യു എസ് സ്ഥാനപതിയാക്കുന്നതിന് അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം.പ്രസിഡന്റ് ബാര്ക ഹുസൈന്‍ ഒബാമയുടെ നിര്‍ദേശം സെനറ്റ് ഐകകണ്‌ഠേനയാണ് അംഗീകരിച്ചത്.

ഇതോടെ ഇന്ത്യിലേക്ക് യു എസ് സ്ഥാനപതിയായെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും രാഹുല്‍ വര്‍മ്മ.മുമ്പ് അമേരിക്കയിലെ നിയമകാര്യ സ്റ്റാന്‍ഡിങ് സെക്രട്ടറിയായിരുന്നു.പിന്നീട് സ്വകാര്യ കമ്പനിയില്‍ സേവനമനുഷ്ടിച്ച് വരുന്നതിനിടെയാണ് പുതിയ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്.പ്രസിഡന്റ് ഒബാമയുടെയും അമേരിക്കയിലെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണിന്റെയും അടുത്ത വിശ്വസ്തനാണ് റിച്ചാര്‍ഡ് രാഹുല്‍.തൊണ്ണൂറുകളില്‍ അമേരിക്കന്‍ വ്യോമസേനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള റിച്ചാര്‍ഡ് വിദേശനയരൂപീകരണ സമിതി അംഗമായും ഉപദേശകനായും പ്രവര്‍ത്തിച്ചുണ്ട്.

INDIANEWS24 WASHINGTON

Leave a Reply