728-pixel-x-90-2-learn
728-pixel-x-90
<< >>

രാഹുല്‍ ദ്രാവിഡ്‌ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായേക്കും

മുംബൈ: അടുത്ത വര്ഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് മുന്‍നിര്‍ത്തി  മുന്‍ തരാം രാഹുല്‍ ദ്രാവിഡിനെ ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ ബി.സി.സി.ഐ. ആലോചിക്കുന്നു. കോച്ച് ഡങ്കന്‍ ഫ്ലച്ചറുടെ കീഴില്‍ നിരന്തരം തോല്‍വികള്‍ ഏറ്റുവാങ്ങുന്നതിനിടെയാണ് പുതിയ ആലോചനകള്‍ നടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തോല്‍വികളെ തുടര്‍ന്ന് നടത്തുന്ന അഴിച്ചുപണിയുടെ ഭാഗമായി മുന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രിയെ കഴിഞ്ഞദിവസം ടീം ഡയറക്ടറായി ചുമതലപ്പെടുത്തിയിരുന്നു. ഈ സ്ഥാനത്ത് ആദ്യം ദ്രാവിഡിനെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നുവെന്നറിയുന്നു. പരിശീലക സ്ഥാനാവും നിരസിച്ചാല്‍ ടീമിന്‍റെ മാര്‍ഗ്ഗദര്‍ശിയായി നിലകൊള്ളണമെന്ന് ബി.സി.സി.ഐ. ആവശ്യപെടുമെന്നു അനൌദ്യോഗിക വൃത്തങ്ങള്‍ സൂചിപിച്ചു.

INDIANEWS24 SPORTS DESK

Leave a Reply