728-pixel-x-90-2-learn
728-pixel-x-90
<< >>

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ലെന്ന് കോണ്‍ഗസ് പ്രവര്‍ത്തകസമിതി

ദില്ലി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ലെന്ന് കോണ്‍ഗസ് പ്രവര്‍ത്തകസമിതി.വിശാല ബി ജെ  പി വിരുദ്ധ സഖ്യം യാഥാര്‍ത്ഥ്യമാക്കാനാണ്  രാഹുലിനെ  പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുക എന്ന കടുംപിടുത്തത്തില്‍ നിന്ന്  കോണ്‍ഗ്രസ് പിന്മാറുന്നത്.ഏറ്റവും വലിയ ഒറ്റ കക്ഷിയാകുക  എന്ന ലക്ഷ്യമാണ്‌ കോണ്‍ഗ്രസിനുള്ളത്.കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യത്തിന് പ്രതിപക്ഷ കക്ഷികള്‍ കാര്യമായ അനുഭാവം  പ്രകടിപ്പിച്ചിരുന്നില്ല.പക്ഷെ ഇന്നത്തെ കോണ്‍ഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കക്ഷികളെ ആഹ്ലാദിപ്പിക്കാനിടയുണ്ട്

.തൃണമൂൽ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ബി.എസ്.പി നേതാവും മുന്‍ യു പി മുഖ്യമന്ത്രിയുമായ  മായാവതി തുടങ്ങിയവര്‍ ബി.ജെ.പി വിരുദ്ധ സഖ്യത്തിനുള്ള ശ്രമത്തിലാണ്. മമതയെയോ മായാവതിയെയോ പ്രധാമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കാൻ പ്രശ്നമില്ലെന്നാണ് കോണ്‍ഗ്രസ് പുതിയ തീരുമാനത്തിലൂടെ സൂചിപ്പിക്കുന്നത്.ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്ന എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് കോണ്‍ഗ്രസിനുള്ളത് എന്ന് മുതിര്‍ന്ന നേതാക്കള്‍  പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന മധ്യപ്രദേശ് ,രാജസ്ഥാൻ ഛത്തീസ് ഗഡ് എന്നിവിടങ്ങളിൽ കാര്യമായി സീറ്റ് തന്നാൽ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെന്നാണ് മായാവതിയുടെ പ്രതികരണം. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനത്തോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇത് വരെ പ്രതികരിച്ചിട്ടില്ല.

INDIANEWS24 NEW DELHI DESK

Leave a Reply