ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു. ശനിയാഴ്ച്ച രാവിലെ ഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതായിട്ടുള്ള പത്രം കൈമാറി.
മനുഷ്യനെ ഇല്ലാതാക്കുന്ന രാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തെയും ഭക്ഷണത്തെയും ചോദ്യം ചെയ്യുന്നു. വെറുപ്പിന്റെ ആ രാഷ്ട്രീയത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ആവുന്നത് ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുത്തുകൊണ്ട് പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ടു നിന്ന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗും ഉണ്ടായിരുന്നു. സ്ഥാനമൊഴിയുന്ന പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയ ജീവിതത്തില്‍ നിന്നും വിരമിക്കേണ്ട കാലം എത്തിയിരിക്കുന്നതായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
INDIANEWS24.COM NEWDELHI