jio 800x100
jio 800x100
728-pixel-x-90
<< >>

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച്ച കെ പി സി സി യോഗം

തിരുവനന്തപുരം:കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചേരുന്ന കെ പി സി സിയുടെ വിശാല നിര്‍വാഹക സമിതി യോഗംബുധനാഴ്ച്ച രാവിലെ ഇന്ദിരാഭവനില്‍ ചേരും.കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നടത്തിയ ജനപക്ഷയാത്രയുടെ സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച്ചയാണ് അദ്ദേഹം കേരളത്തിലെത്തിയത്.

ചൊവ്വാഴ്ച്ച രാഹുല്‍ ഗാന്ധി യുഡിഎഫിലെ ഘടകകക്ഷി നേതാക്കളെ കണ്ടിരുന്നു.മദ്യനയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കെപിസിസി നേതൃത്വവും ഭരണനേതൃത്വവും തമ്മില്‍ വീണ്ടും ഭിന്നത ശക്തമായ പശ്ചാത്തലത്തില്‍ ഇന്ന് ചേരുന്ന നിര്‍വാഹക സമിതിയോഗത്തിന് ഏറെ പ്രാധാന്യമുണ്ട്.

പാര്‍ട്ടിയും സര്‍ക്കാരുമായി അകല്‍ച്ചയുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളായ ബെന്നി ബെഹന്നാന്‍, ടി എന്‍ പ്രതാപന്‍ എന്നിവരും കെ ശിവദാസന്‍നായര്‍, ജോസഫ് വാഴയ്ക്കന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവരും രാഹുല്‍ഗാന്ധിയെ കണ്ട എംഎല്‍എമാരില്‍ ഉള്‍പ്പെടുന്നു. മദ്യനയമടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും വ്യത്യസ്ത നിലപാടുകളിലാണ്.

INDIANEWS24 TVPM

Leave a Reply