728-pixel-x-90-2-learn
728-pixel-x-90
<< >>

രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്ത്,മോഡിക്ക് ഇരട്ട വിജയം

ന്യൂ ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലേക്ക് നീങ്ങുകയാണ് യു പി യിലെ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ അമേതി മണ്ഡലം.കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി ഏകദേശം അന്‍പത്‌ ശതമാനത്തോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്താണ്.സഹോദരി പ്രിയങ്കാ ഗാന്ധിയാണ് രാഹുലിന് വേണ്ടി അമേഠിയില്‍ പ്രധാനമായും പ്രചരണം നയിച്ചത്.അതേ സമയം യു പി എ അധ്യക്ഷ സോണിയാ ഗാന്ധി മുന്നിലാണ്.കോണ്ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ അജയ് മാക്കാന്‍,കപില്‍ സിബല്‍ തുടങ്ങിയവര്‍ പിന്നിലാണ്.

അതേ സമയം നരേന്ദ്ര മോഡി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വിജയം നേടി.കടുത്ത മത്സരം നേരിട്ട വാരണാസിയില്‍ മിന്നുന്ന വിജയമാണ് മോഡി നേടിയത്.

Leave a Reply