728-pixel-x-90-2-learn
728-pixel-x-90
<< >>

രാഹുലിന്‍റെ അമേഥിയില്‍ ആം ആദ്മിയുടെ പടപ്പുറപ്പാട്

അമേഥി: രാഹുല്‍ ഗാന്ധി ആലപ്പുഴയില്‍ പോലീസ് വണ്ടിയുടെ മുകളില്‍ കയറി സര്‍ക്കസ് കളിക്കുമ്പോള്‍ അങ്ങ് അമേഥിയില്‍ രാഹുലിനെ നേരിടാനൊരുങ്ങുന്ന ആം ആദ്മി പാര്‍ട്ടിയുടെ കുമാര്‍ വിശ്വാസ് ദളിത്‌ സ്ത്രീയായ സുനിത കോറിയുടെ വീട്ടിലായിരുന്നു. ഓര്‍മയില്ലേ സുനിതയെ. പാവങ്ങളോടും ദളിതരോടുമുള്ള ‘ദീനാനുകമ്പ’ പ്രകടമാക്കാന്‍ ഈ സ്ത്രീയുടെ ജവഹര്‍പുരിയിലുള്ള വീട്ടിലാണ്‌ ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെലിവിഷന്‍ കാമറകളുടെ വെള്ളിവെളിച്ചത്തില്‍ രാഹുല്‍ ഒരു ദിവസം അന്തിയുറങ്ങിയത്‌.

സുനിതയ്ക്കും കുടുംബത്തിനും സ്വര്‍ണം പൂശിയ മേല്‍ക്കൂരയുള്ള വീട് നല്‍കുമെന്നും റേഷന്‍കട വഴി പൊന്നരച്ച പുളിശ്ശേരി വിതരണം ചെയ്യുമെന്നുമൊക്കെ തട്ടിവിട്ട് രാഹുല്‍ പോയ വഴി പുല്ല് കിളുത്തിട്ടില്ല. മേല്‍ക്കൂരയില്ലാത്ത വീട്ടിലാണ്‌ സുനിതയും ഭര്‍ത്താവും മൂന്ന് മക്കളും ഈ കൊടുംതണുപ്പില്‍ ഇപ്പോള്‍ കഴിയുന്നത്‌.

പട്ടിണിയുടെയും പരാധീനതകളുടെയും മുന്നില്‍ നിരാലംബയായി നില്‍ക്കുന്ന സുനിതയെ ചൂണ്ടി കുമാര്‍ വിശ്വാസ് ചോദിക്കുന്നു, ഇതാണോ കോണ്‍ഗ്രസിന്‍റെ ഏറ്റവും പ്രമുഖനായ നേതാവ് പ്രതിനിധാനം ചെയ്യുന്ന അമേഥി. 55000 കോടി രൂപയുടെ വികസനം അമേഥിയില്‍ നടന്നെന്നാണ് പറയുന്നത്. പക്ഷേ ഒന്നും കാണാനില്ല. വെള്ളമില്ലാത്ത പൈപ്പുകള്‍, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, പാളങ്ങള്‍ തകര്‍ന്ന് ഒറ്റപ്പെട്ട ഗ്രാമങ്ങള്‍…..ഇതാണോ വികസിത അമേഥി എന്ന കുമാറിന്‍റെ ചോദ്യം കൊള്ളേണ്ടിടത്തുതന്നെ കൊള്ളുന്നു. സുനിതയുടെ വീടിനു മേല്‍ക്കൂര പണിതുകൊടുക്കാന്‍ പ്രാദേശിക എഎപി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയാണ്‌ കുമാര്‍ മടങ്ങിയത്.vishvas4

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറും ചീമുട്ടയേറും കരിങ്കൊടിയും കരിയോയില്‍ അഭിഷേകവുമൊക്കെ തൃണവല്‍ഗണിച്ചായിരുന്നു അമേഥിയില്‍ കുമാര്‍ വിശ്വാസിന്‍റെ പര്യടനം. അമ്പതോളം വാഹനങ്ങളുടെ അകമ്പടിയോടെ ല്ഖ്നോയില്‍ നിന്ന് തുടങ്ങിയ പര്യടനം അവസാനിച്ചത്‌ മുന്നൂറോളം വാഹനങ്ങളുടെ അകമ്പടിയില്‍. രാംലീല മൈതാനത്ത് കുമാറിന്‍റെ പ്രസംഗം കേള്‍ക്കാന്‍ പതിനയ്യായിരത്തോളം പേര്‍ കൂടിയത് കോണ്‍ഗ്രസ് പ്രാദേശികനേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.

ജാതിയെയും മതത്തെയും കൂട്ടുപിടിച്ച് കുമാര്‍ വിശ്വസിനെ നേരിടാനുള്ള അപകടകരമായ നീക്കമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്ന്. കുമാര്‍ പണ്ട് എഴുതിയിട്ടുള്ള കവിതകള്‍ മുസ്ലിങ്ങളുടെയും ഹിന്ദുക്കളുടെയും മതവികാരം വ്രണപ്പെടുത്തുന്നവയാണ് എന്ന ആരോപണം ഒളിഞ്ഞും തെളിഞ്ഞും ഉന്നയിക്കുകയാണ് കോണ്‍ഗ്രസ് അമേഥിയില്‍.

ബിജെപിയെയും കുമാര്‍ വെറുതെ വിടുന്നില്ല. ധൈര്യമുണ്ടെങ്കില്‍ അമേഥിയില്‍ മത്സരിക്കാന്‍ നരേന്ദ്രമോഡിയെ കുമാര്‍ വെല്ലുവിളിച്ചു.

Leave a Reply