728-pixel-x-90-2-learn
728-pixel-x-90
<< >>

രാഹുലിന്റെ ‘മുഖം മിനുക്കാന്‍’ 500 കോടി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ നന്നാക്കാന്‍ ലക്ഷ്യമിട്ട് കോണ്ഗ്രസ് 500 കോടി രൂപ മുടക്കി പ്രചാരണം നടത്തും. ജാപ്പനീസ് പബ്ലിക് റിലേഷന്‍ കമ്പനിയായ ദേന്റ്സുവിനാണ് കരാര്‍. രാഹുലിന്‍റെ ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ആകര്‍ഷകമാക്കാന്‍ ബര്‍സാന്‍ മാര്‍സ്റ്റെല്ലര്‍ എന്ന കമ്പനിയും ചുമതലപ്പെടുത്തും.

സാധാരണക്കാരനെ ശക്തിപ്പെടുത്താന്‍ ഉതകുന്ന യുവത്വവും ഊര്‍ജസ്വലതയും കൈമുതലായ നേതാവ് എന്ന രീതിയില്‍ രാഹുലിനെ ഉയര്‍ത്തിക്കാട്ടിയാകും പ്രചാരണം. സമകാലിക വിഷയങ്ങളില്‍ വ്യക്തമായ അഭിപ്രായമുള്ള നേതാവാണ്‌ രാഹുലെന്ന് സ്ഥാപിക്കുകയാകും പ്രചാരണത്തിന്റെ മറ്റൊരു ലക്ഷ്യം.

രാഹുലിന്‍റെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൌണ്ടുകളില്‍ അദ്ദേഹത്തിന്‍റെ ജനസ്വാധീനം തെളിയിക്കുന്ന വിധം ഫോട്ടോകളും മറ്റും അപ് ലോഡ് ചെയ്യുക ഇനി ബര്‍സാന്‍ കമ്പനിയാകും. രാഹുലിന്‍റെ ഇത്തരം അക്കൌണ്ടുകള്‍ സമകാലിക വിഷയങ്ങളിലെ ചര്‍ച്ചാവേദിയായി ഉയര്‍ത്തിക്കൊണ്ടു വരികയും കമ്പനിയുടെ ചുമതലയാണ്.

One Response to രാഹുലിന്റെ ‘മുഖം മിനുക്കാന്‍’ 500 കോടി

  1. Sai Reply

    January 11, 2014 at 10:02 AM

    No one in the country is bothered to ask the source of this money?…

Leave a Reply