728-pixel-x-90-2-learn
728-pixel-x-90
<< >>

രാഹുലിന്റെ ഉറക്കം ഫെയ്സ് ബുക്കില്‍ സൂപ്പര്‍ ഹിറ്റ്

ദില്ലി:പാര്‍ലമെന്റില്‍ വിലക്കയറ്റത്തെ കുറിച്ചുള്ള ചര്‍ച്ച ചൂട് പിടിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി ഇരുന്ന്‍ ഉറങ്ങുന്ന ചിത്രവും, യൂടുബ് വീഡിയോയും ഫെയ്സ് ബുക്കില്‍ സൂപ്പര്‍ ഹിറ്റായി.തല വലത് വശത്തേയ്ക്ക് ചരിച്ചു ഇരുന്ന്‍ ഉറങ്ങുന്ന ദൃശ്യം പാര്‍ലമെന്റ് ടി.വി യില്‍ നിന്നാണ് പകര്‍ത്തിയത്.

കഴിഞ്ഞ പത്ത് വര്‍ഷവും വിലവര്‍ദ്ധനവിന്റെ കാര്യത്തില്‍ കോണ്ഗ്രസ് ഇത് പോലെ ഉറങ്ങുകയായിരുന്നു എന്ന്‍ ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.സി.പി.എമ്മിന്റെ പി.കരുണാകരന്‍ ചര്‍ച്ച യില്‍ പങ്കെടുക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്‍റെ പിന്നില്‍ ഇരുന്ന് രാഹുല്‍ ഗാന്ധി ഉറങ്ങുന്നത് ശ്രദ്ധയില്‍ പെട്ട ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈന്‍ ട്വിറ്ററിലൂടെയാണ് ആദ്യം ആരോപണം ഉന്നയിച്ചത്.

എന്നാല്‍ രാഹുല്‍ ഗാന്ധി ഉറങ്ങുകയായിരുന്നില്ല എന്നും കണ്ണടച്ചിരുന്ന് അതീവ ശ്രദ്ധയോടെ ചര്‍ച്ച കേള്‍ക്കുകയായിരുന്നു എന്നും കോണ്ഗ്രസ് തിരിച്ചടിച്ചു.ബി.ജെപി യുടെ മുതിര്‍ന്ന നേതാവ് എ.ബി വാജ്പേയ് ഗൌരവമുള്ള ചര്‍ച്ച നടക്കുമ്പോള്‍ കണ്ണടച്ചിരുന്നാണ് ശ്രവിച്ചിരുന്നത് എന്ന കാര്യം ബി.ജെ.പി നേതാക്കള്‍ ഓര്‍ക്കണം എന്നും കോണ്ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.https://www.youtube.com/watch?v=28GXIu4i8fI

Leave a Reply