728-pixel-x-90-2-learn
728-pixel-x-90
<< >>

രാഷ്ട്രീയ സമ്മര്‍ദ്ദത്തിനെതിര തുറന്നടിച്ച് എ ഡി ജി പി വിണ്‍സന്‍ എം പോള്‍

തിരുവനന്തപുരം:അഴിമതിക്കേസില്‍ കുടുങ്ങത് നാണക്കേടല്ലാത്ത കാലമാണിതെന്ന് വിജിലന്‍സ് എ ഡി ജി പി വിന്‍സണ്‍ എം പോള്‍.അഴിമകി കണ്ടെത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ല.അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും വിന്‍സണ്‍ എം പോള്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സിന് മേല്‍ സമ്മര്‍ദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതി കേസുകളിലെ നിയമനടപടികള്‍ വൈകുന്നത് അഴിമതിക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാവുന്നു. ഈ സാഹചര്യം മാറാതെ അഴിമതി തുടച്ച് നീക്കാനാവില്ല എന്നും വിന്‍സണ്‍ എം.പോള്‍ ചൂണ്ടിക്കാട്ടി.വിജിലന്‍സില്‍ പുഴുക്കുത്തുകളുണ്ട്.ബാര്‍ കോഴ കേസില്‍ അന്വേഷണം നിയമപരമായും സത്യസന്ധമായും നടപടിയുണ്ടാകും. അന്വേഷണത്തില്‍ നിന്ന് ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്നും വിന്‍സന്‍ എം.പോള്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കാരായ രാഷ്ട്രീയക്കാരെ നിയമനിര്‍മാണ സഭകളിലേക്ക് അയയ്ക്കരുത്. അനധികൃതമായ സ്ഥലംമാറ്റങ്ങള്‍ പൊലീസ് സേനയുടെ ആത്മവീര്യം കെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. 1200 കേസുകള്‍ വിജിലന്‍സിന്റെ മുമ്പില്‍ കെട്ടിക്കിടപ്പുണ്ട്. ഇവയൊക്കെ തീര്‍പ്പാക്കാന്‍ വേഗത്തില്‍ നടപടിയുണ്ടാവണമെന്നും എ.ഡി.ജി.പി ആവശ്യപ്പെട്ടു.

INDIANEWS24.COM TVPM

Leave a Reply