728-pixel-x-90-2-learn
728-pixel-x-90
<< >>

രാഷ്ട്രീയപ്രവേശനം: താല്‍പര്യമില്ലെന്ന് രജനീകാന്ത്‌

രാഷ്ട്രീയ പ്രവേശനം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തെന്നിന്ത്യന്‍ ഹീറോ രജനീകാന്ത്.ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി എച്ച് രാജ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് താരത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്.

എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തന്റെ ആരാധകരുമായുള്ള കൂടിക്കാഴ്ച്ചയ്‌ക്കെത്തിയതായിരുന്നു രജനീകാന്ത്. മാധ്യമ പ്രവര്‍ത്തകര്‍ ആദ്ദേഹത്തിന്റെ രാഷ്ട്രീയം സംബന്ധിച്ച ചോദ്യം നീട്ടയപ്പോഴേക്കും താരം ആവശ്യപ്പെട്ടു ‘രാഷ്ട്രീയചോദങ്ങളൊന്നും ചോദിക്കരുത്.’ രാഷ്ട്രീയത്തില്‍ പ്രവേശിക്കുവാന്‍ തല്‍ക്കാലം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വളരെ സന്തുഷ്ടതയോടെ ആരാധകര്‍ക്കു മുന്നിലെത്തിയ അദ്ദേഹം തന്റെ ഫാന്‍സ് കുടുംബത്തെ സംരക്ഷിക്കുന്നതില്‍ അതീവ ജാഗ്രതയുണ്ടാകണമെന്നാവശ്യപ്പെട്ടു.ദുശീലങ്ങളെ അകറ്റിനിര്‍ത്താനും അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു.

INDIANEWS24.COM Chennai

Leave a Reply