728-pixel-x-90-2-learn
728-pixel-x-90
<< >>

രാഷ്ട്രപതി വോട്ട് ചെയ്യില്ല

ന്യൂഡൽഹി: രാഷ്ട്രപതി പ്രണബ് മുഖർജി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല.പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെങ്കിലും തന്റെ മുൻഗാമികളെ പോലെ നിഷ്പക്ഷത പാലിക്കാൻ അവസാന നിമിഷം രാഷ്ട്രപതി തീരുമാനിക്കുകയായിരുന്നു എന്ന് പ്രസിഡന്റിന്റെ മാദ്ധ്യമ സെക്രട്ടറി വേണു രാജാമണി അറിയിച്ചു.പഴയ രാഷ്ട്രത്തലവന്മാരില്‍ ഭൂരിപക്ഷവും വോട്ട് ചെയ്തിരുന്നില്ല.

മേയ് 12ന് നടക്കുന്ന ലോക്‌സഭയുടെ അവസാനഘട്ട തിരഞ്ഞെടുപ്പില്‍ സൗത്ത് കൊൽക്കത്തയിലെ 160 റാഷ്‌ബെഹാരിയിലെ ബൂത്തിലായിരുന്നു പ്രണബിന് വോട്ട്. ചതുഷ്കോണമത്സരം നടക്കുന്ന ഇവിടെ മാലാ റോയി ആണ് കോൺഗ്രസ് സ്ഥാനാര്‍ഥി. പാർട്ടി സംസ്ഥാന പ്രസിഡന്റ് തഥാഗത റോയിയാണ് ബി.ജെ.പിയെ സ്ഥാനാർത്ഥി. സിറ്റിംഗ് എം.പി സുബ്രതാ ബക്ഷി തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർത്ഥിയും നന്ദിനി മുഖർജി സി.പി.എം സ്ഥാനാർത്ഥിയുമാണ്.

Leave a Reply