jio 800x100
jio 800x100
728-pixel-x-90
<< >>

രാഷ്ട്രപതി ആരെന്ന് വൈകീട്ട് അഞ്ചിന് ഉറപ്പാക്കും

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തിന്റെ പ്രഥമ പൗരന്‍ ആരായിരിക്കുമെന്ന് ഉറപ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വൈകീട്ട് അഞ്ചിനാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍. എന്‍ ഡി എ യുടെ രാംനാഥ് കോവിന്ദ് ഏറെ കുറേ ഉറപ്പിച്ചെങ്കിലും നടപടി ക്രമമനുസരിച്ച് രാവിലെ 11 ന് വോട്ടെണ്ണലും അതിന്റെ ഫലം വൈകീട്ടും പ്രഖ്യാപിക്കേണ്ടതുണ്ട്. മുന്‍ ലോകസഭാ സ്പീക്കര്‍ മീരാ കുമാര്‍ ആണ് എതിര്‍ സ്ഥാനാര്‍ത്ഥി.

പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന വോട്ടെണ്ണലില്‍ പാര്‍ലമെന്റിലെ ബാലറ്റ് പെട്ടികളാണ് ആദ്യം തുറക്കുക. തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ചവ തുറക്കും. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാകും സംസ്ഥാനങ്ങളെ തിരഞ്ഞെടുക്കുക. 776 എം പിമാരും 4120 എം എല്‍ എ മാരുമാണ് വോട്ടര്‍മാര്‍.

INDIANEWS24.COM NEWDELHI

Leave a Reply