728-pixel-x-90-2-learn
728-pixel-x-90
<< >>

രാഷ്ട്രം 104 പേരെ ‘പത്മം’ കൊണ്ടു നമിച്ചു

മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിയടക്കം ഒമ്പത് പേര്‍ക്ക് രാജ്യത്തിന്റെ രണ്ടാമത്തെ പരമോന്നത ദേശീയ ബഹുമതിയായ പത്മവിഭൂഷന്‍.ഇന്ത്യന്‍ സിനിമയിലെ ബിഗ്ബി അമിതാഭ് ബച്ചന്‍, മലയാളിയായ പ്രമുഖ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ എന്നിവര്‍ ഇടം നേടീയ ഈ പട്ടികയില്‍ സിനിമാതാരം ദിലീപ് കുമാറും ഉള്‍പ്പെട്ടു.ഈ വര്‍ഷം വിവിധ മേഖലകളില്‍ നിന്നായി പത്മ പുരസ്‌കാരം നല്‍കി ആദരിക്കാന്‍ രാഷ്ട്രം 104 പേരെയാണ് തിരഞ്ഞെടുത്തത്.

മൂന്നാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിക്കാന്‍ ഇരുപത് പേരെ തിരഞ്ഞെടുത്തു.പ്രമുഖ താക്കോല്‍ ദ്വാര ശസ്ത്രക്രിയാ വിദഗ്ധനും തിരുവനന്തപുരം ലോര്‍ഡ്‌സ് ആശുപത്രി ചെയര്‍മാനുമായ ഡോ. കെ പി ഹരിദാസ് അടക്കം 75 പേരെ പത്മശ്രീക്കായി തിരഞ്ഞെടുത്തു.കൊങ്കണി സാഹിത്യകാരനായ കോച്ചിയിലെ എന്‍ പുരുഷോത്തമ മല്ലയ്യയേയും പത്മശ്രീ നല്‍കി ആദരിക്കും.

മൈക്രോസോഫ്റ്റ് സ്ഥാപകനും വ്യവസായിയുമായ ബില്‍ ഗേറ്റ്‌സ്, പത്‌നി മെലിന്‍ഡ ഗേറ്റ്‌സ്,ലോക സിനിമയിലെ ഇന്ത്യയില്‍ നിന്നുള്ള imagesപ്രശസ്ത സംവിധായകന്‍ ജാനു ബറുവ, അടുത്തിടെ സ്ഥാനമൊഴിഞ്ഞ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എന്‍ ഗോപാല സ്വാമി തുടങ്ങിവര്‍ പത്മവിഭൂഷന്‍ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.പത്മ പുരസ്‌കാരം ലഭിച്ചവരില്‍ വിദേശികളും പ്രവാസികളുമായി 17 പേരുണ്ട്.ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിത്താലി രാജ്,ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവരടക്കം 17 വനിതകള്‍ക്കും പത്മ അവാര്‍ഡ് ലഭിച്ചു.പത്മശ്രീ നേടിയ മംഗള്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍ എസ് അരുണന്‍ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ എസ് നമ്പി നാരായണന്റെ മകളുടെ ഭര്‍ത്താവാണ്.ബോളിവുഡ് നടന്‍ പ്രാണ്‍ ഉള്‍പ്പെട നാല് പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പത്മ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

INDIANEWS24 NEWDELHI

Leave a Reply