728-pixel-x-90-2-learn
728-pixel-x-90
<< >>

രാഷ്ട്രം ശുചിത്വപദ്ധതിക്ക് തുടക്കമിട്ടു; തൂപ്പുകാര്‍ക്കൊപ്പം ചേര്‍ന്ന് പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി:രാജ്യത്ത് സമ്പൂര്‍ണ ശുചിത്വം നടപ്പാക്കുന്നതിനായി ലക്ഷ്യമിട്ടുകൊണ്ടുള്ള സ്വച്ഛഭാരത് പദ്ധതിക്ക് തുടക്കം കുറിച്ചു.ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ പ്രഖ്യാപനപ്രകാരമുള്ള പരിപാടിക്ക് തുടക്കമായത്.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂലുമായി തൂപ്പുകാര്‍ക്കൊപ്പം ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഗാന്ധിജി ഏറെക്കാലം ചെലവഴിച്ച വാല്‍മീകി സദന് സമീപത്തെ റോഡ് വൃത്തിയാക്കിക്കൊണ്ടാണ് ശുചിത്വ പദ്ധതിക്ക് ആരംഭം കുറിച്ചത്.

2019ല്‍ ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജയന്തിദിനത്തിന് മുമ്പ് ഇന്ത്യ മുഴുവന്‍ ശുചീകരിക്കുമെന്ന് മോദി ആഹ്വാനം ചെയ്തു.രാജ്പഥില്‍ ശുചിത്വ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രധാനമന്ത്രി ആഹ്വാനം നടത്തിയത്.ഇതോടൊപ്പം രാജ്യത്തെ വിവിധ ഇടങ്ങളിലായി നടന്ന ചടങ്ങുകളില്‍ 31 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ ശുചിത്വ ഭാരതത്തിനായി പ്രതിജ്ഞയെടുത്തു.സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാതലത്തിലുള്ള ഉദ്യോഗസ്ഥരോടും ശുചിത്വ പരിപാടികളില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ദേശീയ ശുചിത്വ പ്രചാരണ പരിപാടിയുടെ ഭാഗമായി ഇന്നു മുതല്‍ നവംബര്‍ ഒന്നുവരെ ശുചിത്വമാസമായി ആചരിക്കും. കേരള ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമായിരിക്കും വൃത്തി ഉറപ്പുവരുത്തുക.ഉറവിട മാലിന്യ സംസ്‌കരണം,പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം,ഇ വേസ്റ്റ് നിര്‍മാര്‍ജനം തുടങ്ങിയവ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

INDIANEWS24 NEWDELHI

Leave a Reply