728-pixel-x-90-2-learn
728-pixel-x-90
<< >>

രാഷ്ട്രം ഉറ്റുനോക്കിയ പ്രസംഗത്തിന്റെ അലയൊലികള്‍ തീരുന്നില്ല

ഒരു പ്രസംഗം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കാന്‍ പാകത്തില്‍ എത്തിയിരിക്കുകയാണ് കനയ്യകുമാര്‍ എന്ന വിദ്യാര്‍ത്ഥി യുവാവ്.ജെ എന്‍ യുവില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന വ്യാജ ആരോപണത്തെ തുടര്‍ന്ന് ജയിലിലടയ്ക്കപ്പെട്ട ശേഷം മോചിതനായി തിരികെയത്തിയതാണ് തീപ്പൊരി പ്രസംഗം നടത്തിയത്.

ജയില്‍ മോചിതനായി തിരികെയെത്തിയ കനയ്യ കുമാറിന് ജെ എന്‍ യുവില്‍ നല്‍കിയ സ്വീകരണത്തിലാണ് മാധ്യമങ്ങള്‍ ഉത്സവമാക്കിയ പ്രസംഗത്തിന് തിരിതെളിഞ്ഞത്.മിക്ക ദേശീയ വാര്‍ത്താചാനലുകളും കനയ്യയുടെ പ്രസംഗം തത്സമയം പ്രദര്‍ശിപ്പിച്ചു.ഇതോടെ സോഷ്യല്‍ മീഡിയയില്‍ സമീപകാലത്ത് ഏറ്റവും വലിയ ഹിറ്റായി കനയ്യയുടെ പ്രസംഗം മാറി.

ഇന്ത്യന്‍ ചെഗുവേര എന്ന് വരെ പലരും ഈ വിദ്യാര്‍ത്ഥി നേതാവിനെ പുകള്‍ത്തിക്കൊണ്ട് പോസ്റ്റുകളിട്ടു.പലരും കനയ്യയുടെ പ്രധാന വാചകങ്ങള്‍ എടുത്ത് ഫേസ്ബുക്കിലും ട്വിറ്ററിലും സ്റ്റാറ്റസാക്കി.കനയ്യ കുമാറിന്റെ പ്രസംഗം യു ട്യൂബ്,വാട്‌സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

കനയ്യയെ പ്രശംസിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കെജ്രിവാള്‍,സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,നിരുപമ റാവു തുടങ്ങിയ പ്രമുഖര്‍ ട്വിറ്ററില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

INDIANEWS24.COM National Desk

One Response to രാഷ്ട്രം ഉറ്റുനോക്കിയ പ്രസംഗത്തിന്റെ അലയൊലികള്‍ തീരുന്നില്ല

  1. Sebastian Vattamattam Reply

    March 5, 2016 at 9:58 PM

    The beginning of the speech itself was very inspiring. He went on chanting slogans like Freedom from poverty, Freedom from Feudalism, Freedom from Capitalism, Freedom from Sanghis and so on. I, above 70, is proud of this young son of Mother India. We can still hope…

Leave a Reply