728-pixel-x-90-2-learn
728-pixel-x-90
<< >>

രാമാനുജന്‍ ഒരുങ്ങി,ഭാമ നായിക

ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ ജീവിതകഥയെ ആസ്പദമാക്കി തമിഴിലും ഇംഗ്ലീഷിലുമായി നിർമ്മിക്കുന്ന രാമാനുജന്‍റെ പോസ്റ്റ്‌ പ്രോഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി.ചിത്രം ഉടന്‍ റിലീസാകും. കുംഭകോണത്തെ സർക്കാർ വിദ്യാലയത്തിൽനിന്ന് ലോകമറിയുന്ന ഗണിതശാസ്ത്രജ്ഞനായുള്ള രാമാനുജന്റെ വളർച്ചയാണ് സിനിമയുടെ പ്രമേയം. കുംഭകോണം, നാമക്കൽ, ചെന്നൈ, ലണ്ടൻ, കേംബ്രിഡ്ജ് എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ.

ramanujan bhama aloneമലയാളത്തിന്‍റെ ഭാമ നായികയാകുന്ന ചിത്രത്തിൽ ജമിനി ഗണേശന്റെ ചെറുമകൻ അഭിനയ് വാടിയാണ് രാമാനുജനെ അവതരിപ്പിക്കുന്നത്. സുഹാസിനി, അബ്ബാസ്, ആൻമോൾ, മെക്ലിൾ ലെബർ, റിച്ചാർഡ് വാൾഷ്, രാധ രവി, സതീഷ് കുമാർ, മണി ഭാരതി തുടങ്ങിയവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രമേഷ് വിനായകം സംഗീതവും സണ്ണി ജോസഫ് ക്യാമറയും നിർവഹിച്ചിരിക്കുന്നു.

INDIANEWS24 MOVIES

 

Leave a Reply