jio 800x100
jio 800x100
728-pixel-x-90
<< >>

രാമലീല ഒരു മികച്ച സസ്പെന്‍സ് ത്രില്ലര്‍

കൊച്ചി:ഏറെ നാളത്തെ സസ്പെന്‍സിനൊടുവില്‍ ഇന്ന് റിലീസായ രാമലീല മലയാളത്തിനു സമ്മാനിക്കുന്നത് ഒരു മികച്ച സസ്പെന്‍സ്ത്രില്ലര്‍ അനുഭവം.സച്ചിയുടെ തിരക്കഥയില്‍ തന്നെയെത്തിയ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന്റെ ഒരു ഫ്ലേവര്‍ പ്രേക്ഷകന് അനുഭവപ്പെട്ടേക്കാമെങ്കിലും ചിത്രം ഒരു നിമിഷം പോലും ബോറടിപ്പിക്കുന്നില്ല.രാമലീലയുടെ കാസ്റ്റിംഗ് സമീപകാലത്തെ ഏറ്റവും മികച്ചതെന്നു നിസ്സംശയം പറയാം.പ്രത്യാകിച്ചു രാധികയുടെയും മുകേഷിന്റെയും സുരേഷ് കുമാറിന്‍റെയും (രേവതി കലാമന്ദിര്‍ ഉടമയും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍),വിജയരാഘവന്‍,സിദ്ധിക്ക്,രണ്‍ജി പണിക്കര്‍,പ്രയാഗ മാര്‍ട്ടിന്‍ എന്നിവരുടെയും കാസ്റ്റിംഗ്. രാമലീലയിലൂടെ ജോഷി,ഷാജി കൈലാസ് തുടങ്ങിയ ക്രാഫ്റ്റ്സ്മാന്‍മാരുടെ നിരയിലേക്ക് അരുണ്‍ ഗോപി എന്ന നവാഗതനും എത്തുമെന്ന് പ്രതീക്ഷിക്കാം.സച്ചിയുടെ പഴുതടച്ച സ്ക്രിപ്റ്റിംഗ് അരുണ്‍ ഗോപിക്ക് ഏറെ സഹായകമായി.

ലയണ്‍,റണ്‍വേ,ചെസ്സ്‌ തുടങ്ങിയ സിനിമകളിലെ നായകകഥാപാത്രങ്ങളെക്കാളും ഒരു പടി ഉയരത്തില്‍ രാമനുണ്ണിയെ എത്തിക്കുവാന്‍ ദിലീപിന് സാധിച്ചു. ദിലീപിന്റെ വ്യക്തി ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്കും രാമലീല എന്ന സിനിമയ്ക്കും തമ്മിൽ എന്താണ് ബന്ധം എന്ന് പ്രേക്ഷകസമൂഹം ഉറ്റുനോക്കിയിരുന്നു. സിനിമയിലെ പല രംഗങ്ങളിലും പല ഡയലോഗുകളിലും അനിതരസാധാരണമായ ഇൗ സാമ്യം നമുക്ക് കാണാനുമാവും. എല്ലാം മുൻകൂട്ടി കണ്ടതു പോലെ പ്രവചനസ്വഭാവമുള്ള സിനിമ. ഡയലോഗുകളിൽ പലതും നേരത്തെ എഴുതിയതാണെന്ന് പറഞ്ഞാൽ ഒരുപക്ഷേ ആര്‍ക്കും വിശ്വസിക്കാനാകില്ല. അത്തരം ഡയലോഗുകൾ കയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ടതും.Rama-Leela-Malayalam-Movie-32

രാമലീലയുടെ ഹൈലൈറ്റ് അതിന്റെ ആന്റി ക്ലൈമാക്സാണ്.പക്ഷെ ദിലീപിന്റെ ജീവിതത്തില്‍ അത്തരമൊരു ആന്റി ക്ലൈമാക്സ് ഉണ്ടാകാതിരിക്കട്ടേ എന്നായിരിക്കും അദ്ദേഹത്തിന്റെ ആരാധകര്‍ ആഗ്രഹിക്കുക.റിലീസ് ദിനം മിക്കവാറും എല്ലാ തിയേറ്ററുകളിലും ഹൌസ്ഫുള്‍ ആയിരുന്നുവെങ്കിലും “അവനൊപ്പം” ഉള്ള പ്രേക്ഷകര്‍ മാത്രമാണ് തിയേറ്ററുകളില്‍ എത്തിയത് എന്ന് സുവ്യക്തം.സ്ത്രീകള്‍ കൂടി “അവനൊപ്പം”തിയേറ്ററുകളിലേക്ക് 
എത്തിയാല്‍ പുലിമുരുകനെത്തുടര്‍ന്ന് ഒരു വന്‍ ഹിറ്റ്‌ കൂടി മുളകുപാടം ഫിലിംസിന് ലഭിക്കും.എന്തായാലും ആദ്യ ദിനം ടോമിച്ചന്‍ മുളകുപാടത്തിനും ദിലീപിനും അരുണ്‍ ഗോപിക്കും ഒപ്പമാണ്.വരും ദിനങ്ങളില്‍ കുടുംബങ്ങള്‍ വിശിഷ്യാ സ്ത്രീകള്‍ തീരുമാനിക്കും രാമലീലയുടെ ഭാവി.ramaleela-malayalam-movie-stills-siddique-4587ramaleela-malayalam-movie-stills-vijayaraghavan-suresh-krishnan-sadiq-4582

INDIANEWS MOVIES DESK

 

 

Leave a Reply