728-pixel-x-90-2-learn
728-pixel-x-90
<< >>

രാമചന്ദ്രബാബുവിന്‍റെ സിനിമാ ജീവചരിത്രം ‘സെല്ലുലോയിഡ് സ്വപ്‌നാടകന്‍” പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ സിനിമാ ലൈഫ് ഹിസ്റ്ററിയായ സെല്ലുലോയിഡ് സ്വപ്‌നാടകന്‍’ എന്ന പുസ്തകം ഇന്നലെ രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോര്‍ തീയേറ്ററില്‍ സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് നല്‍കി പ്രകാശനം ചെയ്തു.

ഇന്ത്യ കണ്ട മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ രാമചന്ദ്രബാബുവിനെ കുറിച്ചുള്ള പുസ്തകം മലയാളസിനിമയുടെ ചരിത്രം കൂടിയാണെന്ന് പുസ്തകം പ്രകാശനം ചെയ്ത് പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ കമല്‍ പുസ്തകം ഏറ്റുവാങ്ങി.നടനും സംവിധായകനുമായ മധുപാല്‍ പുസ്തകം പരിചയപ്പെടുത്തി. രാമചന്ദ്രബാബു,പുസ്തക രചയി താവ് ജിതേഷ് ദാമോദർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു ഇന്ത്യാ ന്യൂസ് 24 റിപ്പോർട്ടറും ചീഫ് ഫോട്ടോഗ്രാഫറും ചലച്ചിത്ര പ്രവർത്തകനുമായ ജിതേഷ് ദാമോദറിന്റെ രണ്ടാം പുസ്തകമാണിത്.മുൻപ് ഫോട്ടോഗ്രഫി പ്രമേയമാക്കി “അന്തരംഗത്തിലെ ഛായാപടങ്ങൾ” എന്ന പുസ്തകം പുറത്തിറ ങ്ങിയിരുന്നു.

celluloid swpanatakanINDIANEWS24 IFFK TVPM DESK

Leave a Reply