728-pixel-x-90-2-learn
728-pixel-x-90
<< >>

രാമക്ഷേത്രം പണിയും: ബിജെപി

ന്യൂഡല്‍ഹി: വിവാദവിഷയങ്ങളില്‍ നിലപാട് മാറ്റാതെ ബിജെപി പ്രകടനപത്രിക. ഭരണഘടന ലംഘിക്കാതെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ഭരണഘടനയിലെ 370-ആം വകുപ്പ് റദ്ദാക്കുമെന്നും പൊതു സിവില്‍കോഡ് കൊണ്ടുവരുമെന്നും പ്രകടനപത്രിക പറയുന്നു. തിങ്കളാഴ്ചയാണ് പത്രിക പുറത്തിറക്കിയത്.

‘ഏക്‌ ഭാരത്‌; ശ്രേഷ്ഠഭാരത്‌’ എന്ന മുദ്രാവാക്യമാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. ചില്ലറവില്‌പന രംഗത്ത്‌ വിദേശനിക്ഷേപം അനുവദിക്കില്ല. മറ്റുമേഖലകളില്‍ ആകാം. മദ്രസ നവീകരണം ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനുള്ള വാഗ്ദാനങ്ങളും പത്രികയില്‍ ഉണ്ട്.

Leave a Reply