728-pixel-x-90-2-learn
728-pixel-x-90
<< >>

രാധാകൃഷ്ണന്‍ – ജോര്‍ജ് പോര്: പൊലീസ് ക്യാമ്പ് ഉദ്ഘാടനം മാറ്റി

എരുമേലി: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജും തമ്മിലുള്ള ശത്രുത മൂലം എരുമേലി പൊലീസ് ക്യാമ്പിന്റെ ഉദ്ഘാടനം മാറ്റിവച്ചു.
  ഇപ്പോള്‍ ചടങ്ങ് നടത്തിയാല്‍ അത് ചീഫ് വിപ്പിന്റെ നേട്ടമാകുമെന്നതിനാല്‍ ഉദ്ഘാടനം ആഭ്യന്തര മന്ത്രി വിലക്കുകയായിരുന്നു. മണ്ഡലം എം എല്‍ എ കൂടിയായ സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ അധ്യക്ഷതയിലേ ഉദ്ഘാടനം നടത്താനാവൂ. ഉദ്ഘാടനത്തിന് മന്ത്രിയെത്തിയാല്‍ ചീഫ് വിപ്പിന്റെ വാക് ശരങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇതിന് മറുപടി നല്‍കുമ്പോള്‍ വിവാദമായി മാറുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തിരുവഞ്ചൂരിനെ അറിയിച്ചിരുന്നു.
നാളുകളായി ചീഫ്‌വിപ്പിന്റ പരിപാടികളില്‍നിന്നും ഐ വിഭാഗം നേതാക്കള്‍ വിട്ടു നില്‍ക്കുകയുമാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ആന്റോ ആന്റണി എം പി നേരത്തെ അറിയിച്ചിരുന്നു. നാളുകളായി ചീഫ്‌വിപ്പിനൊപ്പം എം പി വേദി പങ്കിടാറില്ല.  കഴിഞ്ഞ ദിവസം മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചീഫ്‌വിപ്പ് വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാരായ പഞ്ചായത്ത് പ്രസിഡന്റുമാരാരും പങ്കെടുക്കാനെത്തിയില്ല.

Leave a Reply