728-pixel-x-90-2-learn
728-pixel-x-90
<< >>

രാത്രിയും പകലുംനീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കരുണാനിധിയുടെ മൃതദേഹം മറീനാബീച്ചില്‍ സംസ്‌കരിച്ചു.

ചെന്നൈ: രാത്രിയും പകലും നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കരുണാനിധിയുടെ മൃതദേഹം മറീനാബീച്ചില്‍ സംസ്‌കരിക്കാന്‍ അനുമതി ലഭിച്ചത്. മറീനാബീച്ചില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതിരുന്ന സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ എതിര്‍പ്പുകളെയും തട്ടിത്തകര്‍ത്ത് അവസാനം വിജയം സാധ്യമാക്കി. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മക്കള്‍ നിയമത്തിന്റെ ആങ്ങേയറ്റത്ത് പോയി നേടിയെടുത്തത്.രാത്രി 10.30 ന് ആണ് മറീന ബീച്ചില്‍ കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കണം എന്ന ഹര്‍ജിയില്‍വാദം കേള്‍ക്കാന്‍ തുടങ്ങിയത്.പുര്‍ച്ചെ വരെ അത് നീണ്ടുപോയി. പക്ഷേ തീരുമാനമാകാതെ രാവിലേക്ക് മാറ്റുകയും പിന്നീട് അനുകൂല വിധിയുണ്ടാവുകയുമാണ് ചെയ്തത്.karunanidhi_funeral
സമ്പൂര്‍ണ ഔദ്യോഗക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.പുലര്‍ച്ചെ മുതല്‍ തന്നെ രാജാജി ഹാളിലേക്ക് ജനസമുദ്രം ഒഴുകിയെത്തി.പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ഗാന്ധി,പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍,നടന്മാരായ രജനീകാന്ത്,കമലഹാസന്‍,തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി,കേരളമുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,ഉമ്മന്‍ചാണ്ടി തുടങ്ങി നിരവധി നേതാക്കള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.രാജാജി ഹാളിലെ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു.മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.
INDIANEWS24 CHENNAI DESK

Leave a Reply