728-pixel-x-90-2-learn
728-pixel-x-90
<< >>

രാജ്യാന്തര ഹ്രസ്വചിത്ര മേളയില്‍ നാളെ പര്‍വേസ് മുഷാഫിന്റെ രാഷ്ട്രീയ ജീവിതം അടയാളപ്പെടുത്തിയ ഇന്‍ഷാ അള്ളാഹ്

തിരുവനന്തപുരം:രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയില്‍ 23ന്‌ നാളെ പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ രാഷ്ട്രീയ ജീവിതം അടയാളപ്പെടുത്തിയ ഇന്‍ഷാ അള്ളാഹ് ഡെമോക്രസി പ്രദര്‍ശിപ്പിക്കും, ശ്രീയില്‍ രാവിലെ പത്ത് മണിക്കാണ് പ്രദര്‍ശനം.
ഭരണകൂടഭീകരത ചിത്രീകരിക്കുന്ന ഈ ചിത്രം നേരത്തെ വിവാദമായിരുന്നു.
ഒരു മനുഷ്യന്റെ കഴുതയോടൊപ്പമുള്ള മരുഭൂമി യാത്ര പ്രമേയമാക്കിയ ഡോങ്കി.ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ്.ദി ഇഡിയറ്റ്‌സ്,ജി തുടങ്ങിയ ഏഴ് ചിത്രങ്ങളാണ് ഷോര്‍ട്ട് ഫിക്ഷന്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.കോമ്പറ്റീഷന്‍ ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ മുംബൈ ഹസില്‍, പൊയറ്റ്‌സ് ഓഫ് ദ പാസ്റ്റ്, ദി നാഗ പ്രൈഡ് എന്നിവയടക്കം ഏഴ് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
അമേരിക്കയിലെ ഒരു സ്‌കൂളില്‍ നടന്ന വെടിവെയ്പ്പിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ പ്രമേയമാക്കിയ ചിത്രം ‘ദേക്ക്‌ലാബ് ഇലമെന്ററി’യാണ് രാജ്യാന്തര വിഭാഗത്തിലെ മറ്റൊരു ചിത്രം. ഫോക്കസ് അനിമേഷന്റെ പിസ്ഡ് ഓഫ്, സര്‍വൈവല്‍, അണ്‍ടോള്‍ഡ്, അമ്മയ്ക്കായ് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഇന്ദിരാ സെന്‍ സംവിധാനം ചെയ്ത കഥാര്‍സിസ് ഹോമേജ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനത്തെക്കുറിച്ചുള്ള ചിത്രം ഇന്ദിരാ സെന്നിന് ശ്രദ്ധാഞ്ജലിയായാണ് പ്രദര്‍ശിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രേക്ഷകപ്രീതി നേടിയ പേര്‍ഷ്യന്‍ ടെയില്‍സ് വിഭാഗത്തില്‍ എട്ട് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇറാനിലെ ആഭ്യന്തര കലാപത്തിനിടെ സംഘര്‍ഷത്തില്‍പ്പെട്ടുപോയ ഒരു സ്ത്രീയുടെ കഥപറയുന്ന ചിത്രം സോര്‍മേഹ്, നോട്ട് യെറ്റ്, വിഷന്‍ തുടങ്ങിയവയാണ് ഈ വിഭാഗത്തിലുള്ളത്.
INDIANEWS24 TVM DESK

Leave a Reply