728-pixel-x-90-2-learn
728-pixel-x-90
<< >>

രാജ്യാന്തര ഡോക്യമെന്ററി ഹ്രസ്വചിത്രമേളയില്‍ നിന്ന് ‘അപ്പ് ഡൗണ്‍ ആന്റ് സൈഡ് വേസ് ഓസ്‌കാറിലേക്ക്

തിരുവനന്തപുരം: പതിനൊന്നാമത് രാജ്യാന്തര ഡോക്യമെന്ററി  ഹ്രസ്വചിത്രമേളയിലെ മികച്ച ലോംഗ് ഡോക്യമെന്ററിയായി അപ്പ് ഡൗണ്‍ ആന്റ് സൈഡ് വേസ് തെരെഞ്ഞെടുക്കപ്പെട്ടു.
അനുഷ്‌ക മീനാക്ഷി,ഈശ്വര്‍ ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. നാഗാലാന്റ് ഫേക്‌സിങ്ങിലെ നെല്‍ക്കര്‍ഷകരുടെ ദുരിത ജീവിതം പ്രമേയമാക്കിയ ഈ ചിത്രത്തിനാണ് ഒാസ്‌ക്കാര്‍ നോമിനേഷന്‍.ആന്‍ എഞ്ചിനിയേഴ്‌സ് ഡ്രീമിനാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം.
ആദിത്യ കെല്‍ഗാകര്‍ സംവിധാനം ചെയ്ത സൗണ്ട് പ്രൂഫ് ആണ് മികച്ച ഹ്രസ്വചിത്രം. കുഞ്ഞില മസിലാമണി സംവിധാനം ചെയ്ത ജി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗോകുല്‍ ആര്‍ നാഥ് സംവിധാനം ചെയ്ത ഇട, ജി.ശങ്കര്‍ സംവിധാനം ചെയ്ത ഒരുക്കം എന്നിവ മികച്ച കാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടു.ഷോര്‍ട്ട് ഡോക്യമെന്ററി വിഭാഗത്തില്‍ ചായക്കടകാരന്റെ മന്‍കി ബാത്തിനാണ് പുരസ്‌കാരം നോട്ട് നിരോധനത്തിന്റെ ദുരിതങ്ങള്‍ പേറേണ്ടി വന്ന സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ചയൊരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് സാനു കുമ്മിള്‍ ആണ്. അഭിനവ് ഭട്ടാചാര്യ സംവിധാനം ചെയ്ത ജമ്‌നാപാര്‍ ആണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയത്. മികച്ച ഛായാഗ്രഹണത്തിനുള്ള നവറോസ് കോണ്‍ട്രാക്ടര്‍ പുസ്‌കാരത്തിന് പി.എസ് വേണു അര്‍ഹനായി. സഹ്യന്റെ നഷ്ടം എന്ന ഡോക്യമെന്ററിയാണ് അദ്ദേഹത്തിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
INDIANEWS24 TVM DESK

Leave a Reply