728-pixel-x-90-2-learn
728-pixel-x-90
<< >>

രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ ശനിയാഴ്ച ആരംഭിക്കും.

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ ശനിയാഴ്ച ആരംഭിക്കും.എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി പതിനൊന്നു വരെ തൊട്ടടുത്ത ദിവസത്തെ സിനിമകള്‍ റിസര്‍വ് ചെയ്യാം. മേളയുടെ ഔദ്യോഗിക വെബ്സൈറ്റിലെ https://registration.iffk.in/- ല്‍ രജിസ്ട്രേഷനായി ഉപയോഗിച്ച മെയില്‍ ഐഡിയും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തോ, സിഡിറ്റ് പുറത്തിറക്കിയിട്ടുള്ള iffk 2018 എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ സീറ്റ് റിസര്‍വ് ചെയ്യാം. മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ദിവസവും മൂന്നു സിനിമകളാണ് ഒരാള്‍ക്ക് പരമാവധി റിസര്‍വ് ചെയ്യാന്‍ കഴിയുക. ഒന്നിലേറെ സീറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ സാധിക്കില്ല. ചലച്ചിത്രമേളയിലെ ക്യൂ ഒഴിവാക്കുന്നതിനായി ഇത്തവണ അക്കാദമി കൂപ്പണ്‍ സമ്പ്രദായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുള്ള സീറ്റുകളുടെ കൂപ്പണുകള്‍ പ്രദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് തിയേറ്ററുകളിലെ കൗണ്ടറുകളില്‍ ലഭ്യമാകും.
iffk2

ഫോട്ടോ: ഐ.എഫ്.എഫ്.കെ മീഢിയാ സെല്ലിന്റെ ഉദ്ഘാടനം പത്രപ്രവര്‍ത്തകന്‍ എസ്.ആര്‍. ശക്തിധരന്‍ നിര്‍വ്വഹിച്ചപ്പോള്‍
. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സിബിമലയില്‍ ,അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ സമീപംiffk1
iffk3

Leave a Reply