ദുബായി:രാജ്യാന്തര തലത്തില്‍ ഏകദിന ക്രിക്കറ്റില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറല്ല.ഇത് കേള്‍ക്കുമ്പോള്‍ നിരവധി വാദങ്ങള്‍ ഉയരുമെങ്കിലും വാസ്തവം അങ്ങനെ തന്നെയാണ്.സച്ചിന് ഇരട്ട സെഞ്ച്വറി നേടുന്നതിന് 13 കൊല്ലം മുമ്പ ഒരു ഓസ്ട്രേലിയന്‍ താരം ഈ നേട്ടം ഏകദിന ക്രിക്കറ്റില്‍ കവിച്ചിട്ടുണ്ട്.
2010 ഫെബ്രുവരി 24ന് ഗ്വാളിയറില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു സച്ചിന്റെ 200 റണ്‍സ് നേട്ടം.13 വര്‍ഷം മുമ്പ് സച്ചിന്റെ ജന്മനാടായ മുംബൈയില്‍ വച്ച് രാജ്യാന്തര ക്രിക്കറ്റില്‍ ഒരു താരം 229 റണ്‍സ് നേടിയിട്ടുണ്ട്.എന്നാല്‍ അത് വനിതാ ക്രിക്കറ്റിലായിരുന്നു.1997ല്‍ മുംബൈയില്‍ ഡെന്മാര്ക്കിനെതിരെ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയുടെ ബെലിന്‍ഡ ക്ലാര്‍ക്കാണ് രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ചുറിക്കുടമ.എന്നാല്‍ പുരുഷ ക്രിക്കറ്റിലെ സച്ചിന്റെ റെക്കോര്‍ഡ് മായാതെ നിലനില്ക്കുക തന്നെ ചെയ്യും.
INDIANEWS24.COM Sports Desk