jio 800x100
jio 800x100
728-pixel-x-90
<< >>

രാജ്യാന്തരയാത്രക്കാര്‍ക്ക് ക്വാറന്റൈന് പകരം റാപ്പിഡ് ടെസ്റ്റ്‌ പരിഗണനയില്‍

 

ടൊറന്റോ: കോവിഡ് റാപ്പിഡ് ടെസ്റ്റിന് വിധേയരാകുന്ന രാജ്യന്തരയാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കുന്ന കാര്യം പരിഗണനയിലെന്ന് ഒണ്ടാരിയോ പ്രിമിയര്‍ ഡഗ് ഫോര്‍ഡ്. കാനഡയിലെ മറ്റൊരു പ്രവിശ്യയായ ആല്‍ബര്‍ട്ട സമാനമായ തീരുമാനം കൈക്കൊണ്ട പിന്നാലെയാണ് ഒണ്ടാരിയോയും നിലപാട് വ്യക്തമാക്കിയത്.

കാനഡയില്‍ എത്തുന്ന രാജ്യന്തരയാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാനുള്ള നടപടികള്‍ ആദ്യം പ്രഖ്യാപിച്ചത് ആല്‍ബര്‍ട്ടയാണ്. വിമാനത്താവളത്തില്‍തന്നെ യാത്രികരെ റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കും. റിസള്‍ട്ട് വരുന്നതുവരെയുള്ള രണ്ടു ദിവസം ഇവര്‍ ക്വാറന്റൈനില്‍ കഴിയണം. പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ തുടരേണ്ട ആവശ്യമില്ല. ആറോ ഏഴോ ദിവസങ്ങള്‍ക്കു ശേഷം ഇവരെ ഒരിക്കല്‍ക്കൂടി പരിശോധനയ്ക്ക് വിധേയമാക്കും. 14 ദിവസം ക്വാറന്റൈനില്‍ പോകാന്‍ സമ്മതമുള്ളവര്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിര്‍ബന്ധമില്ലെന്നും ആല്‍ബര്‍ട്ട സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ പരീക്ഷണത്തോട് അനുകൂലമായ നിലപാടാണ് തനിക്കുള്ളതെന്ന് ഫോര്‍ഡ് വ്യക്തമാക്കി. കാല്‍ഗരിയിലെ സാഹചര്യമല്ല ടൊറന്റോയില്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ആള്‍ക്കാര്‍ വന്നിറങ്ങുന്ന സ്ഥലമാണ്‌ ടൊറന്റോ. അതുകൊണ്ട് കാല്‍ഗരി നടത്തുന്ന പരീക്ഷണം വിലയിരുത്തേണ്ടതുണ്ട്. അത് വിജയകരമെങ്കില്‍ ആവശ്യമായ ചര്‍ച്ചകള്‍ക്ക് ശേഷം ഒണ്ടാരിയോയിലും ഇത് നടപ്പിലാക്കാവുന്നതാണെന്ന്‍ ഫോര്‍ഡ് പറഞ്ഞു.

Leave a Reply