728-pixel-x-90-2-learn
728-pixel-x-90
<< >>

രാജ്യാന്തരചലച്ചിത്ര മേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി

തിരുവനന്തപുരം: കേരള രാജ്യാന്തരചലച്ചിത്ര മേള നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്ര അക്കാഡമിക്ക് അനുമതി നല്‍കി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല .അത് അക്കാഡമി തന്നെ കണ്ടെത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മേളയുടെ നടത്തിപ്പിനായി കഴിഞ്ഞ വര്‍ഷം വരെ ആറ് കോടി ചെലവ് വന്നു.ചെലവു ചുരുക്കലിന്റെ ഭാഗമായി മേള മൂന്ന് കോടിയായി നിജപ്പെടുത്താമെന്ന് അക്കാഡമി മുഖ്യമന്ത്രിയെ അറിയിച്ച സാഹചര്യത്തില്‍ ആണ് മേളയ്ക്ക് അനുമതി നല്‍കിയത്.മേള നടത്തണമെന്ന് ഇന്ത്യാ ന്യൂസ് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു.മന്ത്രി എ.കെ ബാലനും മേള നടത്തണമെന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്.മേള ഒരു ആഡംബര പരിപാടിയായി കാണുന്നിടത്താണ് പ്രതിലോമ ചിന്തകളുടെ കടന്നുവരവ്. നമ്മുടെ നാടിന്റെ സംസ്‌കൃതിയുടെ ഭാഗമാണ് മേള. പുറം രാജ്യങ്ങളിലേക്ക് നമ്മുടെ കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ ഉയര്‍ത്തിക്കാണിക്കാനും വിദേശ രാഷ്ട്രങ്ങളുടെ ശ്രദ്ധ നമ്മുടെ ചെറിയ കേരളത്തിലേക്ക് ആകര്‍ഷിക്കാനും പ്രളയംബാധിച്ച് മരവിപ്പിലമര്‍ന്ന മനസുകളില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പറ്റുമെന്നും ചലച്ചിത്ര സ്‌നേഹികള്‍ അഭിപ്രായപ്പെട്ടു.

INDIANEWS24 JITHESHDAMODAR TVM DESK

Leave a Reply