728-pixel-x-90-2-learn
728-pixel-x-90
<< >>

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചു;കേരളത്തില്‍ കൂടി

ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു.പെട്രോള്‍ ലിറ്ററിന് 49 പൈസയും ഡീസല്‍ ലിറ്ററിന് 1.21 രൂപയുമാണ് വിലകുറച്ചത്.കേരളത്തില്‍ ഇന്ധന വില്‍പ്പന നികുതി ഉയര്‍ത്തിയതിനാല്‍ ഇതിന്റെ ഗുണം ലഭിക്കില്ല.

അന്താരാഷ്ട്ര തലത്തില്‍ എണ്ണവില ബാരലിന് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് രാജ്യത്തെ പെട്രോളിയം കമ്പനികള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചത്.കേരളത്തിലെ ഈ വര്‍ഷത്തെ ബജറ്റ് തീരുമാന പ്രകാരം ഇതില്‍ നിന്നും വ്യത്യസ്തമായി വില കൂടും.

ബജറ്റ് തീരുമാനമനുസരിച്ച് പെട്രോളിന് ഒരു രൂപ രണ്ട് പൈസയും ഡീസലിന് ഒരു രൂപ ഒരു പൈസയുമാണ് സംസ്ഥാനത്ത് കടുക.കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ പെട്രോളിനു ഒരു രൂപ അന്‍പത്തിയേഴ് പൈസയും ഡീസലിനു ഒരു രൂപ ആറു പൈസയും കൂടിയിട്ടുണ്ട്.സംസ്ഥാന സര്‍ക്കാര്‍ വില ഉയര്‍ത്തിയതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ വിലകുറച്ചത് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഫലത്തില്‍ പ്രയോജനം ചെയ്യില്ല.

INDIANEWS24 KERALA

Leave a Reply