728-pixel-x-90-2-learn
728-pixel-x-90
<< >>

രാജ്യത്ത് ഏറ്റവും വൃത്തിയുള്ള നഗരം മൈസൂരു

ന്യൂഡല്‍ഹി:ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം മൈസൂരു എന്ന് സര്‍വ്വേ ഫലം.പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നടന്ന സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഫലം കണക്കാക്കുന്നതിനുവേണ്ടിയായിരുന്നു സര്‍വ്വേ നടത്തിയത്.

രാജ്യത്തെ 476 നഗരങ്ങളില്‍ നിന്നാണ് മൈസൂരു ഒന്നാം സ്ഥാനത്തെത്തിയത്.ചണ്ഡീഗഢ്,തിരുച്ചിറപ്പിള്ളി എന്നീ നഗരങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്.ശുചീകരണത്തിന്റെ ഫലം കാണക്കാക്കാന്‍ സംഘടിപ്പിച്ച സര്‍വ്വേയുടെ ഫലം തിങ്കളാഴ്ച്ച കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് പ്രഖ്യാപിച്ചത്.നഗരങ്ങളിലെ റോഡിന്റെ ശുചിത്വമായിരുന്നു സര്‍വ്വേയിലെ ഒരു പ്രധാന മാനദണ്ഡം.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശുചിത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ വന്‍മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് പഠനത്തില്‍ വിലയിരുത്തുന്നു.വിശാഖപട്ടണം,സൂറത്ത്,രാജ്‌കോട്ട് എന്നിവയാണ് ആദ്യത്തെ മുന്നു സ്ഥാനങ്ങള്‍ക്ക് പിന്നില്‍ ഇടം പിടിച്ച നഗരങ്ങള്‍.

INDIANEWS24.COM NEWDELHI

Leave a Reply