jio 800x100
jio 800x100
728-pixel-x-90
<< >>

രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി,ശ്ലാഘിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി:2021 ജൂണ്‍ 21 മുതല്‍ രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്പ്ര ധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.വാക്സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്രത്തിനാണെന്നും വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തിയതായും മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. പണം വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നല്‍കാവുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങുമ്പോള്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ മാത്രമേ  സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടുള്ളൂ എന്ന് പ്രധാന മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹര്‍ഷം സ്വാഗതം ചെയ്തു.കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു.സൗജന്യ വാക്സിന്‍ നല്‍കാത്തതിനെതിരെയുള്ള  വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും  ഇതോടെ വിരമാമാകുകയാണ്. 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ :

ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സഹർഷം സ്വാഗതം ചെയ്യുന്നു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ്.

 

രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതിൽ സഹായകമാകും. വാക്സിൻ വാങ്ങുന്നതിനായി സംസ്ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാൻ സാധിക്കും.

 

കോവിഡ്-19 മാനദണ്ഡങ്ങൾ ശക്തമായി പാലിച്ചുകൊണ്ട് രോഗപ്രതിരോധത്തിൻ്റെ മുൻ നിരയിൽ കേരളം ഉണ്ടാകുമെന്ന് ഈ അവസരത്തിൽ ഒരിക്കൽ കൂടി ഉറപ്പു നൽകുകയാണ്. ഉചിതമായ തീരുമാനം കൈക്കൊണ്ടതിൽ പ്രധാനമന്ത്രിയോട് ഹൃദയപൂർവം നന്ദി പറയുന്നു.
INDIANEWS24 HEALTH DESK

 

 

Leave a Reply