ന്യൂഡല്‍ഹി:രാജ്യത്തെ എന്‍ജിനീയറിങ് ബിരുദം നേടിയവരില്‍ 80 ശതമാനം പേരും തൊഴില്‍ രഹിതരെന്ന് റിപ്പോര്‍ട്ട്.ആസ്പിരിങ് മൈന്‍ഡ്സ് നാഷണല്‍ എംപ്ലോയബിലിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ജോലിക്ക് പ്രാപ്തരല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.തൊഴിലധിഷ്ഠിതമായി പഠനനിലവാരം മെച്ചപ്പെടുന്നില്ലെന്ന് വെളിവാക്കുന്നതാണ് ഇത്.ഇന്ത്യയിലെ 650 എന്‍ജിനീയറിങ് കോളജില്‍ നിന്നും പഠിച്ചിറങ്ങിയ ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ആസ്പിരിങ് മൈന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
INDIANEWS24.COM NEWDELHI