728-pixel-x-90-2-learn
728-pixel-x-90
<< >>

രാജ്യത്ത് ഇന്ധന വില കുറച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില ഇനിയും കുറയാന്‍ സാധ്യതയേറി.അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ വില നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ഇന്ധന വില കുറയാന്‍ സാധ്യതയേറുന്നത്.

അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 82 ഡോളറായാണ് ബുധനാഴ്ച കുറഞ്ഞത്. ഇതിന്റെ അനുപാതത്തില്‍ രാജ്യത്തെ ഇന്ധനവില കുറയ്ക്കുകയാണെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 80 പൈസ മുതല്‍ 1.20 രൂപ വരെയും ഡീസലിന് 75 പൈസ മുതല്‍ 1.10 രൂപ വരെയും കുറച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.

എണ്ണക്കമ്പനികള്‍ക്കാണ് വില കുറയ്ക്കാനുള്ള അവകാശം.ഡീസല്‍ വില നിയന്ത്രണം സര്‍ക്കാരില്‍ നിന്നും നീക്കിയ ശേഷം കഴിഞ്ഞ മാസം രണ്ട് തവണയായി ലിറ്ററിന് ആറു രൂപയോളമാണ് വില കുറഞ്ഞത്.

INDIANEWS24 NEWDELHI

Leave a Reply