728-pixel-x-90-2-learn
728-pixel-x-90
<< >>

രാജ്യത്തെ ഹിന്ദുക്കള്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്‌: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് സമൂഹത്തില്‍ യാതൊരു വിവേചനവും ഇല്ലാതിരിക്കാനും പാക്കിസ്താന്‍ സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്‌തെന്ന് പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസി. ദീപാവലി ദിവസം രാജ്യത്തെ ഹിന്ദുക്കള്‍ക്ക് ആശംസ നേര്‍ന്നുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി എല്ലാവിധ സന്തോഷവും സമാധാനവും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ഒരുമതവും വെറുക്കുവാനും ഉപദ്രപിക്കുവാനും പഠിപ്പിക്കുന്നില്ല. എല്ലാ മതങ്ങളും നിലകൊള്ളുന്നത് സമാധാനത്തിനും യോജിപ്പിനും മനുഷ്യത്വത്തിനായുള്ള സ്‌നേഹത്തിനും വേണ്ടിയാണ്, അദ്ദേഹം പറഞ്ഞു. മതങ്ങള്‍ക്കിടിയിലും വിശ്വാസങ്ങള്‍ക്കിടയിലും യോജിപ്പ് വളര്‍ത്തിയെടുക്കേണ്ട അനിവാര്യതയെ കുറിച്ചും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കൂടി പ്രവാചകന്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ ഹിന്ദുക്കള്‍ മഹത്തായ ഈ ദിവസം പാക്കിസ്താന്റെ ഐശ്യര്യത്തിന് ആവശ്യമായ സംഭവനകള്‍ ചെയ്യണമെന്ന് ആഹ്വാനം ചെയ്തു.

INDIANEWS24.COM Islamabad

Leave a Reply