jio 800x100
jio 800x100
728-pixel-x-90
<< >>

രാജ്യത്തെ രോഗികൾ 19,60,000,കോവിഡ്‌ മരണനിരക്ക്‌ 2.09 ശതമാനം‌,കോവിഡ്‌ മരണം 40732

ന്യൂഡൽഹി:രാജ്യത്തെ രോഗികൾ 19,60,000.ഒരുദിവസത്തെ രോഗികൾ ഏതാനും ദിവസമായി അരലക്ഷത്തിലേറെയാണ്‌.ചികിത്സയിലുള്ളവർ 5,94,000.രാജ്യത്തെ കോവിഡ്‌ മരണനിരക്ക്‌ 2.09 ശതമാനമാണ്‌.ഗുജറാത്തിൽ 3.85 ശതമാനവും മഹാരാഷ്ട്രയിൽ 3.56 ശതമാനവും ഡൽഹിയിൽ 2.9 ശതമാനവും മധ്യപ്രദേശിൽ 2.6 ശതമാനവുമാണ്‌ മരണനിരക്ക്‌. അസമിലും കേരളത്തിലുമാണ്‌ കുറഞ്ഞ മരണനിരക്ക്‌. അസമിൽ 0.24 ശതമാനവും കേരളത്തിൽ 0.31 ശതമാനവും.രാജ്യത്ത്‌ കോവിഡ്‌ മരണം 40732. രണ്ടുദിവസമായി എണ്ണൂറിലേറെയാണ്‌ പ്രതിദിന മരണം. രണ്ടാഴ്‌ചയായി 700നുമുകളിൽ മരണം.

24 മണിക്കൂർ കാലയളവിൽ 52509 കേസും 857 മരണവും റിപ്പോർട്ടുചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 51706 പേർക്ക്‌ രോഗം ഭേദപ്പെട്ടു. ആകെ രോഗമുക്തർ 12.82 ലക്ഷമായി. രോഗമുക്തി നിരക്ക്‌ 67.19 ശതമാനം. ചൊവ്വാഴ്‌ച 619652 സാമ്പിൾ പരിശോധിച്ചു. ആകെ പരിശോധന 2.15 കോടി. രോഗസ്ഥിരീകരണ നിരക്ക്‌ 8.47 ശതമാനം‌. ആന്റിബോഡി സാന്നിധ്യം കണ്ടെത്തി രോഗനിർണയം നടത്തുന്ന ആന്റിജെൻ പരിശോധനയുടെ അനുപാതത്തിൽ രാജ്യത്ത്‌ വലിയ വർധന‌. ആകെ നടക്കുന്ന പരിശോധനകളിൽ 45 ശതമാനത്തോളംആന്റിജെൻ പരിശോധനയാണ്‌.

INDIANEWS24 NEWDELHI DESK

Leave a Reply