728-pixel-x-90-2-learn
728-pixel-x-90
<< >>

രാജ്യത്തെ പ്രഥമ സ‌്ത്രീ സൗഹൃദ മഹിളാ മാളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നിര്‍വ്വഹിക്കും

കോഴിക്കോട‌്:രാജ്യത്തെ പ്രഥമ സ‌്ത്രീ സൗഹൃദ  മഹിളാ മാളിന്‍റെ ഉദ്ഘാടനത്തിനായി കോഴിക്കോട് ഒരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ‘പെൺകരുത്തിന്റെ കൈയൊപ്പ‌് ’ എന്ന മുദ്രാവാക്യമുയർത്തി കോർപറേഷൻ-കുടുംബശ്രീ ഒരുക്കുന്ന മഹിളാ മാളിന്റെ ഉദ‌്ഘാടനം സെപ്തംബര്‍ അവസാനത്തോടെ നിര്‍വ്വഹിക്കും.ഇതോടോപ്പം കുടുംബശ്രീ പ്രവർത്തകർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്കായി മൈക്രോ ബസാറും ഒരുങ്ങുന്നു.
മാളിലെ തൊണ്ണൂറു ശതമാനം ഷോപ്പുകളുടെയും ബുക്കിങ‌് പൂർത്തിയായി.ആദ്യ മൂന്നു  നിലകളിൽ വിവിധ വ്യവസായ യൂണിറ്റുകളാണ‌്‌. നാലാം നിലയിൽ വിവിധ സർക്കാർ ഓഫീസ‌് സംവിധാനം പ്രവർത്തിക്കും. വനിതാ വികസന കോർപറേഷന്റെ ഹെൽപ‌് ഡെസ‌്ക‌്, വനിതാ കോ‐ഓപറേഷൻ ബാങ്ക‌്, കുടുംബ കൗൺസലിങ‌് സെന്റർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇവിടെയുണ്ടാകും. ഒപ്പം മഹിളാ മാളിന്റെ ഓഫീസും പ്രവർത്തിക്കും.അഞ്ചാം നിലയിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന 3200 ചതുരശ്രയടിയിലുള്ള പ്ലേ സോണും ഏറ്റവും മുകളിലാണ‌് ഫുഡ‌് കോർട്ടുമുണ്ടാകും.ഫുഡ‌് കോർട്ട‌് കൂടാതെ കുടുംബശ്രീയുടെ കഫേ ശ്രീയും പ്രവർത്തിക്കും.മഹിളാ മാളിൽ വസ‌്ത്രാലയം, ഫുഡ‌്കോർട്ട‌്, കോൺഫറൻസ‌് ഹാൾ, ട്രെയിനിങ്‌ സെന്റർ, ബ്യൂട്ടി പാർലർ,  ഡ്രൈക്ലീനിങ്‌,  കരകൗശല കേന്ദ്രം, ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്നുള്ള കാർ വാഷിങ്‌ കേന്ദ്രം, ബേബി കെയർ, ജൈവ വിപണന കേന്ദ്രം, എടിഎം കൗണ്ടർ തുടങ്ങിയവയുമുണ്ടാകും.കോഴിക്കോട‌് ‐വയനാട‌് റോഡിൽ ഫാത്തിമ ആശുപത്രിക്ക‌് സമീപം അരയേക്കര്‍ വിസ്തൃതിയിലാണ്  മാൾ ഒരുങ്ങുന്നത‌്.

INDIANEWS24 KOZHIKKODE DESK

Leave a Reply